കോട്ടയം: പൂര്‍വ്വ സൈനീക സേവാ പരിഷത്ത് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിജയ്ദിവസ് ആഘോഷിച്ചു. ഇതിനോടനുബന്ധിച്ച് ചങ്ങനാശേരി മുന്‍സിപ്പല്‍ പാര്‍ക്കിലെ യുദ്ധസ്മാരകത്തില്‍ വീരമൃത്യുവരിച്ച സൈനീകര്‍ക്ക് പുഷ്പഹാരവും ശ്രദ്ധാഞ്ജലിയും ചങ്ങനാശേരി തുരുത്തി ഗോപകുമാര്‍ ഇടത്തില്‍ (ജില്ലാ ജനറല്‍ സെക്രട്ടറി), കുഴിമറ്റം മൂലയില്‍ പ്രസാദ് എന്നിവരുടെ സാന്നിധ്യത്തില്‍ നടത്തി.
വൈകിട്ട് കൊടുങ്ങൂര്‍ വിദ്യാനന്ദ വിദ്യാഭവന്‍ സ്‌കൂളില്‍ നടന്ന സമ്മേളനത്തില്‍ പാക്കിസ്ഥാനുമായുള്ള യുദ്ധങ്ങളില്‍ നിര്‍ണ്ണായക പങ്കുവഹിച്ച റിട്ട. വാറണ്ട് ആഫീസര്‍ രവീന്ദ്രനെ ആദരിച്ചു. ഷീബ ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി.ജി.ഗോപകുമാര്‍, ജില്ലാ പ്രസിഡന്റ് കൃഷ്ണന്‍ കോട്ടായില്‍, ജില്ലാ ജനറല്‍ സെക്രട്ടറികൈപ്പുഴ ഗോപകുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ്എം.ജി.മോഹനന്‍ എന്നിവര്‍ സംസാരിച്ചു.
















