ചാലക്കുടി:അമ്മയുടെ ഓര്‍മ്മകള്‍ക്ക് മുന്പില് നിറ കണ്ണുകളോടെ അനന്തുവും,ആതിരയും, ചേര്‍ന്ന് സ്നേഹ ഭവന്റെ താക്കോല്‍ ഏറ്റു വാങ്ങി. ഇനി ഇരുവര്‍ക്കും അമ്മ കൂടെ ഇല്ലെങ്കിലും അടച്ചുറപ്പുള്ള സ്വന്തം വീട്ടില്‍ കഴിയാം. മാരകരോഗത്തെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയ സുനിമോളുടെ മക്കള്‍ക്ക് സ്നേഹ ഭവനം ഒരുക്കി സഹപാഠികളും നാട്ടുകാരും മാതൃകയായി.രണ്ട് വര്‍ഷം മുന്‍പാണ് മാരക രോഗത്തെ തുടര്‍ന്ന് സുനിമോള്‍ വിധിക്ക് കീഴടങ്ങിയത്.
വാടക വീട്ടില്‍ അമ്മൂമ്മയുടെ കൂടെ തനിച്ചായ അനന്തുവിനും,ആതിരക്കും സ്വന്തമായൊരു വീടൊരുക്കുവാന്‍ സഹപാഠികളും,നാട്ടുകാരും രംഗത്ത് വരികയായിരുന്നു. നഗരസഭയുടെ രണ്ട് ലക്ഷം രൂപയും ആളൂര്‍ എസ്എന്‍വി സ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ ശേഖരിച്ച മൂന്നര ലക്ഷം രൂപയടക്കം ഏകദേശം പന്ത്രണ്ട് ലക്ഷത്തോളം രൂപ സുനിമോള്‍ സഹായ നിധിയുടെ പേരില്‍ ശേഖരിക്കുന്നതിന് സാധിച്ചു.ഇതില്‍ ഓരോ ലക്ഷം രൂപ അനന്തുവിന്റേയും,ആതിരയുടേയും പേരില്‍ ബാങ്കില്‍ ഡെപ്പോസിറ്റ് ചെയ്തിട്ടുമുണ്ട്.ബാക്കി തുക ഉപയോഗിച്ച് ശാസ്താം കുന്നില്‍ സ്ഥലം വാങ്ങിയാണ് വീട് വെച്ച് നല്‍കിയത്.
വീടിന്റെ താക്കോല്‍ ദാനം പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ പി.എം.ശ്രീധരന് നിര്‍വ്വഹിച്ചു.വാര്‍ഡ് കൗണ്‍സിര്‍ ജയന്തി പ്രവീണ്‍ അദ്ധ്യഷത വഹിച്ചു.മാധ്യമ പ്രവര്ത്തകന് ലാലുമോന് ചാലക്കുടി, വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആലീസ് ഷിബു സുനിമോള്‍, കെ.എന്‍.സുനോജന്‍,എസ്.എന്‍.വി.എച്ച്.എസ് പ്രിന്‍സിപ്പള്‍ എ.പി.രജിത കുമാരി,അതിഥി,എ.ടി.ഷാജു,ടി.എസ്.സന്തോഷ്,എന്‍.കെ.കണ്ണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: