തൃശൂര്‍: വിദേശസഞ്ചാരികള്‍ ഉള്‍പ്പടെയുള്ള അതിഥികള്‍ കേരളത്തിന്റെ സൗന്ദര്യം ആസ്വദിക്കാനും കേരളീയ ഭക്ഷണത്തിന്റെ രുചി പരിചയപ്പെടാനാണ് ഇവിടെയെത്തുന്നത്. കേരളത്തിന്റെ ഭക്ഷ്യനയരൂപീകരണത്തിലും ഖരമാലിന്യ പ്രശ്നങ്ങളിലും കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന് ഭാരവാഹികളുടെ അഭിപ്രായം ആരായുമെന്നും ഗൗരവമായി ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും 52-ാം സംസ്ഥാന സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് മന്ത്രി എ.സി.മൊയ്തീന് അറിയിച്ചു.
തൃശൂര്‍ ലുലു കണ്വെന്ഷന് സെന്ററില്‍ നടന്ന സമ്മേളനത്തില്‍ പ്രസിഡണ്ട് എം.മൊയ്തീന്‍കുട്ടിഹാജി അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാകമ്മിറ്റി മാതൃകയാക്കിയ വിശപ്പ്രഹിത പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി.എസ്.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ചാരിറ്റി പ്രവര്‍ത്തനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കടന്നപ്പിള്ളി രാമചന്ദ്രന് നിര്‍വഹിച്ചു.
സോവനീര്‍ പ്രകാശനം തൃശൂര്‍ എംപി സി.എന്‍.ജയദേവന് നിര്‍വഹിച്ചു. സംസ്ഥാന സെക്രട്ടറി ജയപാല്‍, അസീസ്, തമിഴ്നാട് ഘടകം പ്രസിഡണ്ട് എം.വെങ്കിടസുബ്ബു, കെ.പി.കൃഷ്ണപൊതുവാള്‍, ജി.കെ.പ്രകാശ്, സുധീഷ്കുമാര്‍, പ്രസാദ് ആനന്ദഭവന്, ജോസ് ജോസഫ്, മെഹിയുദ്ദീന്‍ അഷ്ഫാക്ക്, ശ്രീനാഥ് വിഷ്ണു, ഉണ്ണികൃഷ്ണന്, ആഷിക്, സിജുലാല്‍, അമീര്ഖാന്, അനില്‍കുമാര്‍, സി.ചന്ദ്രമോഹന്, മുഹമ്മദ് ഷരീഫ്, കെ.എം.രാജു, റെജി കുര്യാക്കോസ്, ഉണ്ണികൃഷ്ണന് ഈച്ചരത്ത്, പി.ആര്.ഉണ്ണി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: