പുതുക്കാട് : തമിഴ്നാനാട്ടില്‍ നിന്ന് തൊഴിലാളികളെ ലോറിയില്‍ കുത്തിനിറച്ച് കൊണ്ടുവരുന്നത് പതിവാകുന്നു. സേലത്ത് നിന്ന് അങ്കമാലിയിലേക്ക് തൊഴിലാളികളെ കുത്തി നിറച്ച് കൊണ്ടുവന്ന ഒരു ലോറി കൂടി നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പുതുക്കാട് പോലീസ് പിടികൂടി. ഇത് രണ്ടാം തവണയാണ് പുതുക്കാട് പോലീസ് വാഹനം കസ്റ്റഡിയില്‍ എടുക്കുന്നത്.
കേരളതമിഴ്നാട് അതിര്‍ത്തി കടന്ന്, നിരവധി പോലീസ് സ്റ്റേഷനുകളും ചെക്ക് പോസ്റ്റുകളും കടന്നാണ് ഈ വാഹനങ്ങള്‍ ഇതുവരെ എത്തിയത്. പതിനഞ്ചോളം കൈ കുഞ്ഞുങ്ങളും സ്ത്രീകളും ഉള്‍പ്പെടെ അറുപത്തഞ്ച് പേരാണ് ലോറിയില്‍ ഉണ്ടായിരുന്നത്.
ലോറി െ്രെഡവര്‍ സേലം സ്വദേശി ഭാസ്കറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാവിലെ ഒന്‍പതരയോടെയാണ് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി ലോറി പിടികൂടിയത്. സേലം കള്ളാകുറിശ്ശിയിലുള്ള തൊഴിലാളി കുടുംബങ്ങളാണ് ലോറിയില്‍ ഉണ്ടായിരുന്നത്. അമിത യാത്രാക്കൂലി കൊടുക്കാന്‍ കഴിയാതെയാണ് തൊഴിലാളികള്‍ ചരക്ക് ലോറിയെ ആശ്രയിച്ച് കേരളത്തിലേക്ക് എത്തുന്നത്.
രണ്ടാഴ്ച മുന്‍പ് സമാന രീതിയില്‍ തൊഴിലാളികളെ കൊണ്ടുവന്ന ചരക്ക് ലോറി പുതുക്കാട് പോലീസ് പിടികൂടിയിരുന്നു. യാതൊരുവിധ രേഖകളും ഇല്ലാതെ ലോറി പെര്‍മിറ്റ് ദുര്‍വിനിയോഗം ചെയ്ത് നിരവധി ലോറികളാണ് ദിനംപ്രതി തൊഴിലാളികളുമായി കേരളത്തിലെത്തുന്നത്.
തൊഴിലാളികളെ ലോറിയില്‍ കൊണ്ടുവരുന്നതിന് പിന്നില്‍ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരവും പോലീസിന് ലഭിച്ചിരുന്നു.എന്നിട്ടും പോലീസ് അന്വേഷണം നടത്താന്‍ തയ്യാറാകുന്നില്ല. ചരക്ക് ലോറിയില്‍ തൊഴിലാളികളെ എത്തിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നറിഞ്ഞിട്ടും പോലീസ് നിസംഗത പാലിക്കുകയാണ്.പെര്‍മിറ്റ് ദുര്‍വിനിയോഗം ചെയ്തതിന് ലോറി െ്രെഡവറില്‍ നിന്നും പിഴ ഈടാക്കി വിട്ടയക്കുകയാണ് പോലീസ് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: