പത്തനംതിട്ട : സംസ്ഥാന ധനമന്ത്രി തോമസ് ഐസക് ദേശ വിരുദ്ധരുടെ വക്താവായി മാറിയെന്ന് ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ.വിജയകുമാര്‍ പറഞ്ഞു. ജില്ലാ പഠന ശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കള്ളപ്പണത്തിനെതിരേ കേന്ദ്രസര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചപ്പോള്‍ അതിനെ എതിര്‍ത്ത് രംഗത്ത് വന്നത് തോമസ് ഐസക്കും സംസ്ഥാനസര്‍ക്കാരുമാണ്. സാധാരണക്കാരന്റെ പേരില്‍ കള്ളപ്പണക്കാര്‍ക്ക് കൂട്ടുനില്‍ക്കുകയും സഹകരണ ബാങ്കിന്റെ പേര് പറഞ്ഞ് കള്ളപ്പണം വെളുപ്പിക്കാന്‍ ഒത്താശ ചെയ്യുകയുമാണ് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ തൊഴിലാളി ക്ഷേമ പദ്ധതികള്‍ അട്ടിമറിക്കുന്ന സമീപനം സര്‍ക്കാര്‍ സ്വീകരിക്കുന്നു. വിവിധ ക്ഷേമനിധി ആനുകൂല്യങ്ങള്‍ മുടങ്ങിയിരിക്കുന്നു. റേഷന്‍ വിതരണത്തില്‍ സംസ്ഥാനസര്‍ക്കാര്‍ പരാജയപ്പെട്ടു. കെഎസ്ആര്‍ടിസിയില്‍ ശമ്പളവും പെന്‍ഷനും നല്കുവാന് സാധിക്കാത്ത ധനകാര്യമന്ത്രിയെ പുറത്താക്കണണം. തൊട്ടതിനും പിടിച്ചതിനും കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതിന് പകരം സംസ്ഥാനത്ത് കാര്യക്ഷമമായ ഭരണം നടത്തുവാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് എ.എസ്.രഘുനാഥന് അദ്ധ്യക്ഷതവഹിച്ചു. ആര്‍എസ്എസ് പ്രാന്ത പ്രചാരക് പി.എന്‍.ഹരികൃഷ്ണന്, ബിഎംഎസ് സംസ്ഥാന ട്രഷറാര്‍ ജി.കെ.അജിത്ത്, സംസ്ഥാന സെക്രട്ടറി ആര്.രഘുരാജ്, ജില്ലാ സെക്രട്ടറി ജി.സതീഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: