തൃശൂര്‍:ക്രിസ്തുമസ്-പുതുവല്‍സരാഘോഷവുമായി ബന്ധപ്പെട്ട് റവന്യൂ-എക്സൈസ്-പോലീസ്- ഫോറസ്റ്റ് ചേര്‍ന്നുളള പരിശോധന ശക്തമാക്കിയെന്ന് എ.ഡി.എം സി.കെ.അനന്തകൃഷ്ണന് അറിയിച്ചു. എക്സൈസ് വകുപ്പ് അയ്യന്തോളിലുളള ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ കാര്യാലയത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാ കണ്ട്രോള് റൂമും താലൂക്ക് തല കണ്ട്രോള് റൂമുകളും തുറന്നു. സ്പിരിറ്റ്, മദ്യം, മയക്കുമരുന്ന് എന്നിവയുടെ വ്യാജ നിര്‍മ്മാണവും വിതരണവും തടയാനാണ് കണ്ട്രോള് റൂം പ്രവര്‍ത്തനം കൊണ്ട് ഉദ്ദേശിക്കുന്നത്.
അബ്കാരി കുറ്റകൃത്യങ്ങള്‍ നേരിടുന്നതിന് സര്‍ക്കിള്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ച് സ്ട്രൈക്കിങ്ങ് ഫോഴ്സുകളും സജ്ജമാക്കിയിട്ടുണ്ട്. കുറ്റകൃത്യങ്ങള്‍ തടയുന്നതിന് പൊതുജനങ്ങളുടെ സഹകരണം ഉണ്ടാകണമെന്നും ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അറിയിച്ചു. യോഗത്തില്‍ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ എസ്.സലീം, ജനകീയ കമ്മിറ്റി അംഗങ്ങള്‍, സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. കണ്ട്രോള് റൂം നമ്പറുകള്‍ :
ജില്ലാ കണ്ട്രോള് റൂം 0487-2361237. തൃശൂര്‍ 0487-2327020, 9400069583, ഇരിങ്ങാലക്കുട 0480-2832800, 9400069589, വടക്കാഞ്ചേരി 04884-232407, 9400069585, കൊടുങ്ങല്ലൂര്‍ 048028093390, 9400069587. എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് ഓഫീസ്, തൃശൂര്‍ 0487-2362002, 9400069582. എക്സൈസ് ഇന്‍സ്പെക്ടര്‍, എക്സൈസ് ചെക്ക് പോസ്റ്റ് ,ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ 9447178060, അസി. എക്സൈസ് കമ്മീഷണര്‍ 9496002868
പ്രതികരിക്കാൻ ഇവിടെ എഴുതുക: