ചാലക്കുടി: ബി.ഡി.ദേവസി എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നവീകരിച്ച കെഎസ്ആര്‍ടിസി റോഡിന്റെ നിര്‍മ്മാണത്തില്‍ വ്യാപക അഴിമതിയെന്ന് യുവമോര്‍ച്ച ആരോപിച്ചു.
രണ്ട് കോടി ഇരുപത് ലക്ഷം രൂപ ഉപയോഗിച്ചാണ് 470 മീറ്റര്‍ ദൂരത്തില്‍ കോണ്‍ക്രീറ്റ് ലോക്ക് കട്ട വിരിക്കലും ഫുട്പാത്തില്‍ ടൈല്‍ വിരിക്കലും നടത്തിയിരിക്കുന്നത്. ഒരു കീലോമീറ്റര്‍ ആധുനിക രീതിയില്‍ ടാറിംങ്ങ് നടത്തുന്നതിന് പതിനേഴ് ലക്ഷം രൂപമാത്രം മതി.
വിജിലന്‍സിന് പരാതിനല്‍കിയിട്ടുണ്ട്. പ്രതിഷേധ പ്രകടനവും,പ്രതിക്ഷേധ കൂട്ടായ്മയും മണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ.സജി കുറുപ്പ് ഉദ്ഘാടനം ചെയ്തു. സുനില്‍ കാരപ്പാടം, കെ.സി.ശ്രീജിത്ത്, കെ.കെ.കിഷോര്‍, ടി.വി.പ്രജിത്,വിസന്റ് വില്സന്, പി.എസ്.ബ്രൂഷോ, കെ.എം.സുബ്രഹ്മണ്യന് , കെ.എസ്.ശ്രീകുമാര്‍, ബിബിന്‍ കെ.വി, സി.വി.രമേശന്, നാജു പുത്തനങ്ങാടി, ജയസൂര്യ കെ.ആര് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: