തൃശൂര്‍: 1000,500 നോട്ടുകള്‍ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് തൊഴില്‍ മേഖലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധി ചര്‍ച്ച ചെയ്യുവാന്‍ തൊഴിലാളി സംഘടനകളുടെ യോഗം കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി വിളിച്ചുചേര്‍ക്കണമെന്ന് ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി.രാജീവന് ആവശ്യപ്പെട്ടു.
തൊഴിലാളികളുടെ തൊഴിലും വേതനവും സംരക്ഷിച്ച് നിലനിര്‍ത്തുവാന്‍ കേന്ദ്രസര്‍ക്കാര്‍ സത്വര നടപടി സ്വീകരിക്കണം. ബിഎംഎസ് ജില്ലാ ചിന്തന്‍ ബൈഠക് കൊടകര പേരാമ്പ്ര സരസ്വതി വിദ്യാനികേതനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. ദേശീയഗാനം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധി കര്‍ശനമായി നടപ്പിലാക്കണമെന്നും ബിഎംഎസ് യോഗങ്ങളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കുമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി അറിയിച്ചു. ജില്ലാപ്രസിഡണ്ട് എ.സി.കൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. സി.കെ.സജിനാരായണന്‍, വി.രാധാകൃഷ്ണന്, വി.വി.ബാലകൃഷ്ണന്, അഡ്വ. ടി.പി.സിന്ധുമോള്‍ എന്നിവരും സംസാരിച്ചു. സംഘടനാറിപ്പോര്‍ട്ട് എം.കെ.ഉണ്ണികൃഷ്ണനും സാമ്പത്തിക റിപ്പോര്‍ട്ട് കെ.രാമനും അവതരിപ്പിച്ചു. രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന ബൈഠക്കില്‍ 143 പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. കെ.വി.വിനോദ്, പി.ഗോപിനാഥ് എന്നിവരും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: