തൃപ്രയാര്‍: മുപ്പതോളം സിപിഎം-ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ സിപിഐയില്‍ ചേര്‍ന്നതായി തൃപ്രയാറില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈശ്വരവിശ്വാസികള്‍ക്ക് സിപിഎമ്മില്‍ തുടരാനാവില്ലെന്ന പാര്‍ട്ടിഭാരവാഹികളുടെ നിര്‍ദ്ദേശവും പാര്ട്ടിയുടെവിശ്വാസ്യതകുറവുമാണ് തങ്ങള്‍ പാര്‍ട്ടി വിടാന്‍ കാരണമെന്നുംഇവര് പറഞ്ഞു. സഹകരണസംഘങ്ങളില്ജോലിലഭിക്കുവാന് വേണ്ടി മാത്രമാണ് ഇപ്പോള്‍ ആളുകള്‍ സിപിഎമ്മില്‍ ചേരുന്നത്.
കുടുംബക്ഷേത്രം പോലെയാണ് ചില നേതാക്കള്‍ സിപിഎമ്മിനെ കൊണ്ടുനടക്കുന്നത്. ഇവര്‍ ആരോപിച്ചു. നാട്ടിക , തളിക്കുളംമേഖലയില് നിന്നായി നിരവധി പ്രവര്‍ത്തകരാണ് സിപിഎമ്മില്‍ നിന്ന് സി. പി. ഐയിലേക്ക്ചേര്ന്നതെന്നുംഇവര് പറഞ്ഞു. വാര്ത്താസമ്മേളനത്തില്കുയിലംപറമ്പില് ബിജു, അവിനാഷ്, കുറുവത്ത്വിന്യാസ്, നമ്പട്ടി അനിലന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: