തൃശൂര്‍:പാണഞ്ചേരി പഞ്ചായത്തിലെ കല്ലിടുക്കില്‍ സൗകര്യങ്ങള്‍ ഒന്നുമില്ലാതെ പ്രവര്‍ത്തിക്കുന്ന ലേബര്‍ക്യാമ്പ് നാട്ടുകാര്‍ക്ക് ശല്യമാകുന്നു. ആന്ധ്രയില്‍ നിന്നുള്ള തൊഴിലാളികളാണ് ഇവിടെ താമസിക്കുന്നത്.
ദേശീയപാത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എത്തിയവരാണ് ഇവര്‍. കരാര്‍ കമ്പനി തൊഴിലാളികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാത്തതിനാല്‍ കുടിവെള്ളം എടുക്കുന്നതിനും മറ്റും സമീപവീടുകളെയാണ് ആശ്രയിക്കുന്നത്.
ടോയലറ്റ് സൗകര്യം ഇല്ലാത്തതിനാല്‍ തൊഴിലാളികള്‍ തുറസ്സായ സ്ഥലത്താണ് മലമൂത്രവിസര്‍ജനം നടത്തുന്നത്. ഇത് പ്രദേശത്ത് ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ചെറിയകുട്ടികള്‍ ഉള്‍പ്പടെ 200 ഓളം ആളുകളാണ് ഇവിടെ താമസിക്കുന്നത്. തകരഷീറ്റ് മറച്ച ഷെഡുകളിലാണ് താമസം. ഉപയോഗശൂന്യമായ കിണറില്‍നിന്നുള്ള അശുദ്ധജലം ഉപയോഗിച്ചാണ് തൊഴിലാളികള്‍ കുളിക്കുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പ്രദേശത്ത് പകര്‍ച്ചവ്യാധി ഭീഷണിയും നിലനില്ക്കുന്നു. പഞ്ചായത്ത് സെക്രട്ടറിക്കും, ആരോഗ്യ വകുപ്പിനും നാട്ടുകാര്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: