തൃശൂര്‍: കോര്പ്പറേഷന് മാസ്റ്റര്‍പ്ലാന്‍ പുതുക്കുന്നത് സംബന്ധിച്ച് വിളിച്ചു ചേര്‍ത്ത യോഗം ബിജെപി-കോണ്‍ഗ്രസ് അംഗങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് അലങ്കോലമായി. മാസ്റ്റര്‍ പ്ലാന്‍ ചര്‍ച്ച ചെയ്യുന്ന അജണ്ടയിലേക്ക് കടന്നയുടനെ സമഗ്ര മാസ്റ്റര്‍പഌന്‍ കൗണ്‍സിലര്‍മാര്‍ക്ക് ലഭിക്കാത്ത സാഹചര്യത്തില്‍ ഇപ്പോള്‍ നടക്കുന്നത് പ്രഹസന ചര്‍ച്ചയാണെന്നും അനുവദിക്കാനാവില്ലെന്നും വ്യക്തമാക്കി പ്രതിപക്ഷ അംഗങ്ങള്‍ എഴുന്നേറ്റു.
ബി.ജെ.പി അംഗങ്ങള്‍ മാസ്റ്റര്‍പഌന്‍ സമഗ്ര ചര്‍ച്ചക്ക് വിധേയമാക്കണമെന്നും, കരട് മാസ്റ്റര്‍പഌന്‍ രേഖ സഭയില്‍ അവതരിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ചര്‍ച്ച തടഞ്ഞ് മുദ്രാവാക്യം വിളിച്ച് നടുത്തളത്തിലിറങ്ങിയ കോണ്‍ഗ്രസ് അംഗങ്ങള്‍ മേയറുടെ ചേംബറിലേക്കും തള്ളിക്കയറാന്‍ ശ്രമിച്ചുവെങ്കിലും ഭരണപക്ഷാംഗങ്ങളും എഴുന്നേറ്റതോടെ മുദ്രാവാക്യം വിളികളില്‍ പ്രതിഷേധമൊതുങ്ങി. ഇതിനിടെ മാസ്റ്റര്‍പഌന്‍ ചര്‍ച്ചയെ കൗണ്‍സില്‍ യോഗത്തില്‍ എതിര്‍ത്തതിനെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ അതൃപ്തിയും പ്രകടമായി. 2012ല്‍ യു.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് തയ്യാറാക്കിയ മാസ്റ്റര്പഌനില് അശാസ്ത്രീയ നിര്‍ദ്ദേശങ്ങളും പദ്ധതികളുമാണെന്ന ആരോപണവും, നിരവധി പരാതികളും ഉയര്‍ന്നതിനെ തുടര്‍ന്ന് സര്‍ക്കാരിനെ സമീപിച്ചിരുന്നതിലാണ് പുതുക്കി നല്കാന് നിര്‍ദ്ദേശിച്ചത്. ഇതേ തുടര്‍ന്ന് ഇടത് ഭരണസമിതി ചുമതലയേറ്റ ശേഷം യോഗം ചേര്‍ന്ന് അഭിപ്രായ ശേഖരണം നടത്തിയിരുന്നുവെങ്കിലും നടപടികളായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: