Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കോംട്രസ്റ്റ് ഫാക്ടറിയില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ സംഘത്തിന്റെ പരിശോധന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2016, 10:45 am IST
in Kozhikode

കോഴിക്കോട്: മാനാഞ്ചിറയിലെ കോംട്രസ്റ്റ് കെട്ടിടവും സ്ഥലവും ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ വിദഗ്ധസംഘം സന്ദര്‍ശിച്ചു. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സംഘം ഇന്നലെ സന്ദര്‍ശനം നടത്തിയത്. കെട്ടിടത്തിന്റെ പുരാവസ്തു പ്രാധാന്യം, പഴക്കം എന്നിവ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. കെട്ടിടവും സ്ഥലവും പരിശോധിച്ചതിനുശേഷമുള്ള റിപ്പോര്‍ട്ട് ഒരു മാസത്തിനകം നല്‍കുമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ ഡെപ്യൂട്ടി സൂപ്രണ്ടിംഗ് ആര്‍ക്കിയോളജിസ്റ്റ് സ്മിത എസ് കുമാര്‍ പറഞ്ഞു.

ഇന്നലെ കാലത്ത് 11 മണിയോടെയാണ് വിദഗ്ധസംഘം കോംട്രസ്റ്റ് സന്ദര്‍ശിച്ചത്. കോംട്രസ്റ്റ് വീവിംഗ് ഫാക്ടറി കെട്ടിടങ്ങള്‍, നൂല്‍ ബയിന്റിംഗ്, ഡൈയിംഗ് മെഷീനുകള്‍, വലിയനെല്ലി തുടങ്ങി നെയ്‌ത്തു യന്ത്രസാമഗ്രികള്‍ സംഘം വിശദമായി പരിശോധിച്ച് ചിത്രങ്ങള്‍ എടുത്തു. ഒരു മണിയോടെയാണ് പരിശോധന പൂര്‍ത്തീകരിച്ചത്. യന്ത്രസാമഗ്രികള്‍ ദീര്‍ഘകാലമായി ഉപയോഗിക്കാത്തതു കാരണം തുരുമ്പെടുത്തിരുന്നു. ഫാക്ടറി പൂട്ടുമ്പോള്‍ നിലവിലുണ്ടായിരുന്ന ടണ്‍കണക്കിന് തുണിത്തരങ്ങള്‍ കെട്ടിടത്തിനുള്ളില്‍ നശിച്ച നിലയിലാണ്. കെട്ടിടവും കോമ്പൗണ്ടും രണ്ട് വലിയ കിണറുകളും കാട് മൂടിക്കിടക്കുകയാണ്. എഎസ്‌ഐയിലെ അസിസ്റ്റന്റ് ആര്‍ക്കിയോളജിസ്റ്റ് ഗംഗാദേവി, സര്‍വെയര്‍ എല്‍.ആര്‍. രാഗേഷ്, സംസ്ഥാന പുരാവസ്തുവകുപ്പിലെ ഫീല്‍ഡ് അസിസ്റ്റന്റും പഴശ്ശിരാജ മ്യൂസിയത്തിന്റെ ചാര്‍ജ് ഓഫീസറുമായ കെ. കൃഷ്ണരാജ്, തൃശൂര്‍ ശക്തന്‍ തമ്പുരാന്‍ പാലസ് മ്യൂസിയം ചാര്‍ജ് ഓഫീസര്‍ കെ.വി. ശ്രീനാഥ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

2014ല്‍ സംസ്ഥാന ആര്‍ ക്കിയോളജി വകുപ്പ് കോംട്രസ്റ്റിന്റെ സ്‌കെച്ചും പ്ലാനും നല്‍കാന്‍ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രണ്ട് വര്‍ഷത്തോളം ഫയല്‍ ജില്ലാ കലക്ടറേറ്റില്‍ ചുവപ്പുനാടയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. സംയുക്തസമരസമിതി നേതാക്കള്‍ ഇടപെട്ടാണ് ഫയല്‍ പുറത്തുകൊണ്ടുവന്നത്. എന്നിട്ടും നാലു മാസം കഴിഞ്ഞതിനുശേഷമാണ് റിപ്പോര്‍ട്ട് അയച്ചത്. ജില്ലാ ഭരണകൂടത്തിന്റെ ഉദാസീനതയാണ് ഇതിനു കാരണമെന്ന് സമരസമിതി കണ്‍വീനര്‍ ഇ. സതീശന്‍ പറഞ്ഞു.

കോംട്രസ്റ്റ് വീവിംഗ് ഫാക്ടറിയുടെ ഓഫീസ് കെട്ടിടം മാത്രം സംരക്ഷിക്കാമെന്നാണ് കോംട്രസ്റ്റ് മാനേജ്‌മെന്റിന്റെ നിലപാട്. ബാക്കിയുള്ള സ്ഥലവും കെട്ടിടവും പുരാവസ്തു പ്രാധാന്യമില്ലെന്നുമാണ് മാനേജ്‌മെന്റ് വാദം. എന്നാല്‍ ഓഫീസ് നിര്‍മ്മാണത്തിന് മുമ്പ് സ്ഥാപിച്ചതാണ് നെയ്‌ത്ത് ഫാകടറിയും കെട്ടിടങ്ങളുമെന്നും ഇവയും സംരക്ഷിക്കണമെന്നുമാണ് ആവശ്യമുയരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

നേമത്തെ അപരൻ; വി. ശിവൻകുട്ടി പയറ്റുന്നത് തറ രാഷ്‌ട്രിയം: ബിജെപി

India

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ മോഷണം; എട്ട് ജീവനക്കാർ അറസ്റ്റിൽ, പണം അടിച്ചുമാറ്റിയത് കാണിക്കപെട്ടികളിൽ നിന്നും

Kerala

ധീരതാ അവാർഡ് നേടിയ സൈനികർക്കും കുടുംബാംഗങ്ങൾക്കും ആജീവനാന്ത സൗജന്യ ട്രെയിൻ യാത്ര; സുപ്രധാന തീരുമാനവുമായി മോദി സർക്കാർ

Kerala

ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ശുഭാംശു ശുക്ല തിരുവനന്തപുരത്ത്: ലോക് ഭവനില്‍ പ്രഭാഷണം; വിദ്യാര്‍ഥികളുമായി സംവദിക്കും.

Kerala

രാജ്യസ്നേഹിയായ, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാളെന്ന നിലയിൽ ഞാൻ സംഘിയാണ് ; അഖിൽ മാരാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

ജി.സുധാകരന്റെ പ്രസ്താവന മലർപൊടിക്കാരന്റെ ദിവാ സ്വപ്നം: എൻ. ഹരി

കേരളത്തിലെ ജിഹാദികൾ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു ; ഈ ജിഹാദികൾക്കോ ​​രാജ്യദ്രോഹികൾക്കോ ​​മുന്നിൽ ഞാൻ ഒരിക്കലും തല കുനിക്കില്ല

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.