തിരുവല്ല: വള്ളംകുളം ജഗദംബികാ ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞവും മണ്ഡല ചിറപ്പ് സമാപനവും 20മുതല്‍ 26വരെ നടക്കും.
പറവൂര്‍ രാമചന്ദ്രശര്മ്മയാണ് യജ്ഞാചാര്യന്‍. 20ന് രാവിലെ ക്ഷേത്രം മേല്‍ശാന്തി ഗോവിന്ദന് നമ്പൂതിരി ഭദ്രദീപ പ്രതിഷ്ഠ നടത്തും. ദിവസവും രാവിലെ ഗണപതിഹോമം, 7ന് ഭാഗവതപാരായണം, പ്രഭാഷണം ഒന്നിന് അന്നദാനം, വൈകിട്ട് സമൂഹപ്രാര്‍ത്ഥന, വിശേഷാല്‍ ദീപാരാധന എന്നിവയുണ്ടാകും. ഒന്നാം ദിവസം വരാഹാവതാരം,സൂതശൗനക സംവാദം,കുന്തീസ്തുതി,ഭീമസ്തുതി,എന്നീ ഭാഗങ്ങള്‍ പാരായണം ചെയ്യും
രണ്ടാം ദിവസം കപിലോപദേശം,ദക്ഷയാഗം,ധുവചരിതം,പുരന്തഞ്ജനോപാഖ്യാനം,ഋഷഭാവതാരം,ഭദ്രകാളി ആവിര്‍ ഭാവം എന്നീ ഭാഗങ്ങള്‍ പാരായണം ചെയ്യും.മൂന്നാം ദിവസം,ഭരത ചരിതം,ഭൂഗോളവിവിരണം,അജാമിളോപാഖ്യാനം,വൃത്രാസുരകഥ,നരസിംഹാവതാരം,നാലാം ദിവസം.ഗജേന്ദ്രമോക്ഷം,കൂര്‍മ്മാവതാരം,ശ്രീരാമാവതാരം,പരശുരാമാവതാരം,ബലരാമാവതാരം,ശ്രീകൃഷ്ണ അവതാരം,അഞ്ചാം ദിവസം ,ബാലലീലകള്‍,കാളിയമര്‍ദ്ദനം,കാര്‍ത്യായനി പൂജ,കംസവധം,രുഗ്മിണി സ്വയംവരം,ആറാംദിവസം സ്വമന്തകോപാഖ്യാനം,ബാണയുദ്ധം,രാജസൂയം,കുചേല വൃത്തം,ഉദ്ധവോപദേശം,ഏഴാം ദിവസം ഭിക്ഷുഗീത,ബ്രഹ്മോപദേശം,സ്വര്‍ഗ്ഗാരോഹണം,കല്കി അവതാരം,മാര്‍കണ്ഡേയ ഉപാഖ്യാനം സമര്‍പ്പണം എന്നീ ഭാഗങ്ങള്‍ പാരായണം ചെയ്യും.
23ന് വൈകിട്ട് 5ന് വിദ്യാഗോപാലമന്ത്രാര്‍ച്ചന 24ന് വൈകിട്ട് 5ന് സര്‍വ്വൈശ്വര്യപൂജ 26ന് ഒന്നിന് സമൂഹസദ്യ വൈകിട്ട് 4.30ന് അവഭൃഥസ്നാനഘോഷയാത്ര. പാരായണം ചെയ്യുന്ന ഭാഗങ്ങള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: