കറുകച്ചാല്‍: വര്‍ക്ക്‌ഷോപ്പില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടയില്‍ മിനിബസിനു തീപിടിച്ചു. കാഞ്ഞിരപ്പള്ളി അമല കമ്മ്യൂണിക്കേഷന്‍സിന്റ ബസിലാണ് തീപിടിത്തം ഉണ്ടായത്. വെള്ളിയാഴാച്ച 12.30നായിരുന്നു സംഭവം. പ്ലാക്കപ്പടിയിലുള്ള വര്‍ക്ക്ഷോപ്പില്‍ അറ്റകുറ്റപ്പണിയുടെ ഭാഗമായി വെല്‍ഡിങ് ചെയ്യുന്നതിനിടയില്‍ തീപടരുകയായിരുന്നു.
ബസിന്റ ഉള്‍വശം ഭാഗീകമായി കത്തിനശിച്ചു. ബസിന്റ അകത്തും പുറത്തും ജോലിക്കാര്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല. സംഭവം അറിഞ്ഞ് പാമ്പാടിയില്‍ നിന്നും ഫയര്‍ ഫോഴ്‌സ് ഏത്തിയെങ്കിലും അതിന് മുമ്പ് തന്നെ നാട്ടുകാര്‍ തീയണച്ചു.
















