ചാലക്കുടി: ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ യുവതിയെയും, രക്ഷിക്കാനായി കിണറില്‍ ഇറങ്ങിയ വൃദ്ധനേയും ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി. കൊടകര പുലിപ്പാറ കുന്ന് കാവില്‍ വീട്ടില്‍ മനോജിന്റെ ഭാര്യ സുധ(32)യാണ് മുപ്പത്തഞ്ചടിയോളം താഴ്ചയുള്ള കിണറിലേക്ക് വീണത്.വെള്ളിയാഴ്ച ഉച്ചക്ക് 12,45 ഓടെ വീട്ടിലെ ആള്‍മറയില്ലാത്ത കിണറില്‍ വെള്ളം കോരുന്നതിനിടയില്‍ കിണറിലേക്ക് വീഴുകയായിരുന്നു.
സമീപമുണ്ടായിരുന്ന ബന്ധു വേലായുധന് കിണറിലേക്ക് ഇറങ്ങുകയായിരുന്നു. പത്തടിയിലധികം വെള്ളമുള്ള കിണറില്‍ നിന്ന് യുവതിയെ മുകളിലേക്ക് കയറ്റുവാന്‍ വേലായുധന് സാധിക്കാതെ വന്നതിനെ തുടര്‍ന്നാണ് ചാലക്കുടിയില്‍ നിന്ന് ഫയര്‍ഫോഴ്സെത്തി രണ്ടു പേരേയും മുകളിലേക്ക് കയറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: