ചാലക്കുടി: ആദിവാസി യുവതിയോട് അപമര്യാദയായി പെരുമാറിയ വനപാലകനെതിരെ കേസെടുത്തു.
അതിരപ്പിള്ളി ഫോറസ്റ്റ് സ്റ്റേഷനിലെ വന പാലകന് ഇ താജൂദ്ദീനിതിരെയാണ് കേസ്. കൊല്ലം സ്വദേശിയായ ഇയാള്‍ വാഴച്ചാല്‍ ആദിവാസി കോളനിയിലെ യുവതിയും വനം വകുപ്പിലെ താല്കാലിക ജീവനക്കാരിയുമായ യുവതിയോട് അപമര്യാദയായി പെരുമാറിയതായാണ് പരാതി. യുവതി വാഴച്ചാല്‍ ഡിഎഫ്ഒക്ക് നല്കിയ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്.ഡിഎഫ്ഒ പരാതി പെരുമ്പാവൂര്‍ ഡിവൈഎസ്പിക്ക് കൈമാറി. താജുദ്ദീന് എന്‍ഡിഎഫ് പ്രവര്‍ത്തകനാണ്. ഇയാള്‍ക്കെതിരെ നിരവധി കേസുകളുണ്ട്. 2014ല്‍ ജോലിയില്‍ നിന്ന് സസ്പെന്റ് ചെയ്തിരുന്നതായും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: