പേരാമംഗലം: മുതുവറയില്‍ സ്വകാര്യ ബസ്സ് ബൈക്കിലിടിച്ച് ആംബുലന്‍സ് ഡ്രൈവര്‍ മരിച്ചു. ആക്ട്സ് മുതുവറ ബ്രാഞ്ചിലെ ഡ്രൈവര്‍ സുജിത്കുമാര്‍ (21) ആണ് മരിച്ചത്. മുണ്ടൂര്‍ മുക്കംപുള്ളി വീട്ടില്‍ സുരേഷിന്റെ മകനാണ്. മുതുവറയിലെ പെട്രോള്‍ പമ്പിനു സമീപം ഇന്നലെരാവിലെ 9.15ഓടെയായിരുന്നു അപകടം. മുതുവറയിലെ ഓഫീസിലേക്ക് ഡ്യൂട്ടിക്കുവന്ന സുജിത് ബൈക്ക് സര്‍വീസിനു നല്കാന് പുഴയ്ക്കല്‍ പാടത്തെ സര്‍വീസ് സെന്ററിലേക്ക് പോവുകയായിരുന്നു.
തൃശൂര്‍ ഭാഗത്തേക്കുപോകുന്ന സ്വകാര്യബസ് സുജിത്തിന്റെ ബൈക്കിന് പുറകില്‍ ഇടിച്ചതായാണ് വിവരം. ബസ്സിനടിയിലേക്ക് വീണ സുജിതിന്റെ ശരീരത്തിലൂടെ ചക്രം കയറിയിറങ്ങി. ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കിലും അപകടത്തില്‍ പൂര്‍ണമായും തകര്‍ന്നു. തുടര്‍ന്ന് അമല ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അമ്മ ജലജ. സഹോദരങ്ങള്‍ സൂരജ്, സുധീഷ്. ഒരു വര്‍ഷം മുമ്പാണ് ആക്ട്സ് മുതുവറ ബ്രാഞ്ചില്‍ ഡ്രൈവറായി സുജിത് ജോലിയില്‍ പ്രവേശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: