തൃശൂര്‍: ജില്ലാ കേരളോത്സവത്തിന് വെള്ളിയാഴ്ച തുടക്കമായതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.ശനിയാഴ്ച രാവിലെ ഒമ്പതിന് ക്രൈസ്റ്റ് കോളേജ് ഫുട്ബോള്‍ ഗ്രൗണ്ടില്‍ മന്ത്രി വി എസ് സുനില്‍കുമാര്‍ കായികമത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യും.നടവരമ്പ് വിഎച്ച്എസ്എസില്‍ രാവിലെ പത്തിന് ഇന്നസെന്റ് എംപി കലോത്സവം ഉദ്ഘാടനം ചെയ്യും.സമാപന സമ്മേളനം 19ന് വൈകിട്ട് അഞ്ചിന് ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും.വെള്ളിയാഴ്ച കൈപ്പറമ്പ് സ്റ്റേഡിയത്തില്‍ ആര്‍ച്ചറി മത്സരം നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. തൃശൂര്‍ അക്വാട്ടിക് കോംപ്ലക്സില്‍ നീന്തല്‍ മത്സരങ്ങള്‍ മേയര്‍ അജിത ജയരാജന് ഉദ്ഘാടനം ചെയ്തു.16 ബ്ലോക്ക് പഞ്ചായത്തുകള്‍, ഏഴ് മുനിസിപ്പാലിറ്റികള്‍, തൃശൂര്‍ കോര്പറേഷന് എന്നിവിടങ്ങളില്‍ നിന്നായി രണ്ടായിരത്തില്പരം പ്രതിഭകള്‍ പങ്കെടുക്കും.ടി ജി ശങ്കരനാരായണന്, സി എന്‍ അച്യുതന്നായര്, എന്‍ കെ ഉദയപ്രകാശ്, മഞ്ജുള അരുണന് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: