ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കരുണാനിധിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈ ആള്‍വാര്‍പേട്ടിലെ കാവേരി ആശുപത്രിയില്‍ വ്യാഴാഴ്ച രാത്രിയാണ് അദേഹത്തെ പ്രവേശിപ്പിച്ചത്. പനിയും ദഹനകുറവും മൂലമാണു കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മരുന്നിന്റെ അലര്‍ജിമൂലം ഡിസംബര്‍ ഒന്ന് മുതല്‍ എട്ടു വരെ കരുണാനിധി കാവേരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്നു ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം പൊതുയോഗങ്ങളും കൂടിക്കാഴ്‌ച്ചകളും ഒഴിവാക്കി വീട്ടില്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം.
















