ന്യൂദല്‍ഹി: കിഴക്കന്‍ ദല്‍ഹിയിലെ ഗാന്ധി നഗറില്‍ യുവതിയെ യുവാവ് ബിയര്‍ കുപ്പിക്ക് അടിച്ചു വീഴ്‌ത്തി. വിവാഹ വാഗ്ദാനം നിരസിച്ചതിനെ തുടര്‍ന്നായിരുന്നു യുവാവിന്റെ പരാക്രമം. ഇതുമായി ബന്ധപ്പെട്ട് അതുല്‍ (24) എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
നിരന്തരം ശല്യം ചെയ്തിരുന്ന അതുലിനെ പെണ്‍കുട്ടിയുടെ സഹോദരന്‍ ഭീഷണിപ്പെടുത്തിയതാണ് പ്രകോപത്തിന് കാരണമായത്.
അതുല്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയും ബഹളം ഉണ്ടാക്കുകയും ചെയ്തു. ബഹളം കേട്ട് വീടിനു വെളിയില്‍ ഇറങ്ങിവന്ന യുവതിയുടെ തലയ്‌ക്ക് ബിയര്‍ കുപ്പിക്ക് അടിച്ച ശേഷം ഇയാള്‍ രക്ഷപെട്ടു. യുവതിയുടെ പരാതിയില്‍ പോലീസ് അതുലിനെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തു.
















