പന്തളം: പ്രവര്‍ത്തകരെ അക്രമിക്കുന്നതിലൂടെ ദേശീയ പ്രസ്ഥാനമായ ആര്‍എസ്എസിനേയും പരിവാര്‍ പ്രസ്ഥാനങ്ങളെയും ഇല്ലാതാക്കാമെന്നത് സിപിഎമ്മിന്റെ വ്യാമോഹമാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ് പറഞ്ഞു. പന്തളത്ത് മാര്‍ക്സിസ്റ്റ് അക്രമവിരുദ്ധസമിതിയുടെ നേതൃത്വത്തിലുള്ള സായാഹ്നധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുയായിരുന്നു അദ്ദേഹം.
മധ്യപ്രദേശില്‍ തന്നെ തടഞ്ഞു എന്നു കള്ളം പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന് വൃത്തികെട്ട രാഷ്ടീയം കളിക്കുകയാണ്. നോട്ട് പിന്‍വലിച്ചതുകൊണ്ട് സഹകരണബാങ്കുകളിലുള്പ്പെടെ കഷ്ടപ്പട്ടുണ്ടാക്കിയതും നികുതി കൊടുത്തും നിക്ഷേപിച്ച സാധാരണക്കാരുടെ പണം നഷ്ടപ്പെടില്ല. സഹകരണബാങ്കുകള്‍ നിലനില്‍ക്കണം. നികുതി വെട്ടിച്ചും അഴിമതി നടത്തിയും പാകിസ്ഥാനിലച്ചടിച്ച കള്ളനോട്ടുപയോഗിച്ചുമുണ്ടാക്കിയ പണം നഷ്ടപ്പെടുക മാത്രമല്ല അത്തരക്കാര്‍ ജയിലിലും പോകും. നോട്ടു നിരോധിച്ചതിനുശേഷംമുള്ള ആദ്യ മൂന്നു ദിവസങ്ങളില്‍ സഹകരണബാങ്കുകളില്‍ വന്ന 2800 കോടി രൂപ ആരൊക്കെയാണ് നിക്ഷേപിച്ചതെന്നതിനു തെളിവു വേണമെന്ന് റിസര്‍വ്വ് ബാങ്ക് ആവശ്യപ്പട്ടത് അനുസരിക്കാന്‍ തയ്യാറാകാത്തതാണ് സഹകരണ മേഖലയിലുണ്ടായ പ്രതിസന്ധിക്കു കാരണം.
മറ്റു സംസ്ഥാനത്തെ ധനമന്ത്രിമാര്‍ തങ്ങളുടെ സംസ്ഥാനത്ത് ധനപ്രതിസന്ധിയുണ്ടാകാതിരിക്കാന് പ്രവര്‍ത്തിച്ചപ്പോള്‍ കേരളത്തിലെ ധനകാര്യമന്ത്രി നോട്ടില്ലെന്നു പറഞ്ഞ് ഇവിടെ അനങ്ങാതിരിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ബിഎംഎസ് ജില്ലാ പ്രസിഡന്റ് എ.എസ്. രഘുനാഥന്, ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറ അനില്‍ ഏഴംകുളം, ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് ഹരികൃഷ്ണന്, പ്രണവം രാമചന്ദ്രന് നായര്‍, കെ.സി. വിജയമോഹനന്‍, സോമരാജന്, ആര്. വിഷ്ണുരാജ്, എന്നവര്‍ സംസാരിച്ചു. നഗരസഭാംഗങ്ങളായ സുമേഷ്കുമാര്, സീന, ധന്യ ഉദയചന്ദ്രന്, കെ.വി. പ്രഭ, ശ്രീലത, ശ്രീലേഖ, സുധാശശി എന്നിവര്‍ പങ്കെടുത്തു. ബിജെപി നഗരസഭാ പ്രസിഡന്റ്സുഭാഷ്കുമാര് സ്വാഗതം പറഞ്ഞു. സായാഹ്ധര്ണ്ണയ്ക്കു മുന്നോടിയായി നടന്ന പ്രകടനം മെഡിക്കല്‍ മിഷന് ജംഗ്ഷനില്‍ നിന്നാരംഭിച്ച് നഗരം ചുറ്റി കുറുന്തോട്ടയത്ത് സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: