ചങ്ങനാശേരി: ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് സംവിധാനത്തിനു മാറ്റം വരാതെ നടപടി സ്വീകരിച്ചത് സ്വാഗതാര്‍ഹമാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളും കീഴ് വഴക്കങ്ങളും തുടരണമെന്നുതന്നെയാണ് അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്ഷേത്രങ്ങളിലും പള്ളികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അതുമായി ബന്ധപ്പെട്ട ഉത്തരവാദിത്വമുള്ളവരാണ് അഭിപ്രായം പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
2006 മുതല്‍ തുടര്‍ന്നുപോന്ന നിയമന നിരോധനത്തിന്റെ ഭാഗമായി ചില മാനേജുമെന്റുകള്‍ നടത്തിയ നിയമനത്തിന് അംഗീകാരം കിട്ടാതെ പോയത് അവര്‍തന്നെ ഉത്തരവാദികളും പരിഹാരം കാണേണ്ട വിഷയവുമാണ്. ഈ വിഷയത്തില്‍ കുറ്റം ചെയ്യാത്തമാനേജുമെന്റുകളുടെ മേല്‍ അദ്ധ്യാപക ബാങ്കില്‍ നിന്നുള്ള നിയമനം അടിച്ചേല്‍പ്പിക്കുന്നത് ന്യായീകരിക്കാനാവില്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പറഞ്ഞു.
















