പുതുക്കാട് : പാലിയേക്കര ടോള്‍ പ്ലാസയില്‍ ഗതാഗത കുരുക്ക് രൂക്ഷം. പോലീസ് ഇടപെട്ട് വാഹനങ്ങള്‍ കടത്തിവിട്ടു.
അഞ്ച് വാഹനങ്ങളില്‍ കൂടുതല്‍ നിരവന്നാല് ടോള്‍ ഒഴിവാക്കി വാഹനങ്ങള്‍ കടത്തിവിടണമെന്ന കരാര്‍ ബി.ഒ.ടി കമ്പനി ലംഘിച്ചതിനെ തുടര്‍ന്ന് ടോള്‍ പ്ലാസയില്‍ ഗതാഗത കുരുക്ക് രൂക്ഷമായി.വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് മുതല്‍ തുടങ്ങിയ ഗതാഗതക്കുരുക്ക് പോലീസ് എത്തിയാണ് പരിഹരിച്ചത്. മണലി പാലം വരെയും പാലിയേക്കര മേല്‍പാലം വരെയുമാണ് വാഹനങ്ങളുടെ നീണ്ട നിര അനുഭവപ്പെട്ടത്.
തുടര്‍ന്ന് വാഹന യാത്രികരും കമ്പനി ജീവനക്കാരും തമ്മില്‍ വാക്കുതര്‍ക്കവും ഉണ്ടായി.ഇതറിഞ്ഞ് സ്ഥലത്തെത്തിയ പുതുക്കാട് എസ് ഐ വി.സജീഷ്കുമാര്‍ ടോള്‍ പിരിക്കാന്‍ അനുവദിക്കാതെ വാഹനങ്ങള്‍ കടത്തിവിടുകയായിരുന്നു.
മൂന്ന് മണിക്കൂറിലേറെ ഗതാഗത തടസ്സം നേരിട്ടിട്ടും കമ്പനി അധികൃതര്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് പോലീസ് ഇടപെട്ടത്. ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നതിന് സഞ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും തിരക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യത്തിലും കമ്പനി ടോള്‍ വാങ്ങിയാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: