തൃശൂര്‍:സംസ്ഥാനത്തെ റേഷന്‍ കടകളിലൂടെ പലവ്യജ്ഞനങ്ങള് ഉടന്‍ തന്നെ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍ അറിയിച്ചു. സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ തൃശൂര്‍ ശക്തന് നഗര്‍ മൈതാനത്തില്‍ ആരംഭിച്ച ക്രിസ്തുമസ് ജില്ലാ ഫെയര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിലകയറ്റം തടഞ്ഞ് ന്യായമായ വിലയ്ക്ക് ഗുണനിലവാരമുളള പച്ചക്കറികളും ഭക്ഷ്യധാന്യങ്ങളും പൊതുജനങ്ങളില്‍ എത്തിക്കുന്നതിന് ഉല്പാദനകേന്ദ്രത്തില് നിന്ന് സംഭരിക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാലയളവില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് വിലകയറ്റം തടയുന്നതിന് ഊര്‍ജ്ജിതശ്രമം ഈ സര്‍ക്കാരിന്റെ ഭാഗത്തിന് ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.
മേയര്‍ അജിത ജയരാജന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീല വിജയകുമാര്‍, സപ്ലൈകോ റീജ്യണല്‍ മാനേജര്‍ ദേവകികുട്ടി, ഡിപ്പോ മാനേജര്‍ എം. ശ്രീകുമാര്‍, മറ്റു ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.ജില്ലാ ഫെയറില്‍ നിന്നും ലഭിക്കും. ഫെയര്‍ 24 ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: