തൃശൂര്‍:തൃശൂര്‍ പൂരം ഉള്‍പെടെയുള്ള കേരളത്തിലെ ഉത്സവങ്ങളുടെ ആചാരങ്ങളുടെ ഭാഗമായി വെടിക്കെട്ടുകള്‍ ഇല്ലാതാക്കുന്ന തരത്തില്‍ സ്ഫോടക വസ്തു ഡെ.ചീഫ് കണ്ട്രോളര് കൈക്കൊണ്ടിട്ടുള്ള നിലപാടില്‍ ഉത്സവക്കമ്മറ്റികള്ക്കുള്ള ആശങ്ക അറിയിച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും തേക്കിന്‍കാട് ഡിവിഷന് കൗണ്‍സിലറുമായ എംഎസ്.സമ്പൂര്‍ണ്ണ കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന് നിവേദനം നല്കി.തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങള്‍,കേരള ഫെസ്റ്റിവല്‍ കോര്‍ഡിനേഷന്‍ കമ്മറ്റി,ഉത്സവ വെടിക്കെട്ട് കമ്മറ്റികളുടെ സംയുക്തവേദി,ആറാട്ടുപുഴ പൂരം സെന്‍ട്രല്‍ കമ്മറ്റി എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ നിവേഗനമാണ് മന്ത്രിക്ക് സമര്‍പ്പിച്ചത്.ഈ സംഘടനകളുടെ പ്രതിനിധികള്‍ ഇക്കാര്യം നേരത്തേ ബിജെപി ജില്ലാ പ്രസിഡന്റ് എ നാഗേഷ്മായി ചര്‍ച്ച ചെയ്തിരുന്നു.തൃശൂരില്‍ നിന്നുള്ള പ്രതിനിധി സംഘവുമായി ചര്‍ച്ചചെയ്യാമെന്ന് മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: