കറുകച്ചാല്‍: വിദ്യകൊണ്ട് പ്രബുദ്ധരാകണമെന്ന ഗുരുദേവ സന്ദേശം പ്രാവര്‍ത്തികമാക്കണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി. നെടുംകുന്നം ശ്രീനാരായണ കോളേജിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം മുതല്‍ കാസര്‍കോടുവരെ പുതുതായി 26 കോളേജുകള്‍ യൂണിയന്റെയും ശാഖകളുടെയും നേതൃത്വത്തില്‍ ആരംഭിച്ചുകഴിഞ്ഞുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. യൂണിയന്‍ പ്രസിഡന്റ് ഇന്‍ ചാര്‍ജ്ജ് സജീവ് പൂവത്ത് അദ്ധ്യക്ഷത വഹിച്ചു. കുറിച്ചി അദ്വൈതവിദ്യാശ്രമം മഠാധിപതി സ്വാമി ധര്‍മ്മ ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തി. കോളേജ് മാനേജര്‍ ഗിരീഷ് കോനാട്ട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡോ.എന്‍.ജയരാജ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി, സിന്‍ഡിക്കേറ്റംഗം പ്രൊഫ. വി.എസ്.പ്രവീണ്‍കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ അജിത് മുതിരമല, നെടുംകുന്നം പഞ്ചായത്ത് പ്രസിഡന്റ് മാത്യു ജോണ്‍, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് എം.പി.സെന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശശികല നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
















