ചാലക്കുടി. അപകടങ്ങള്‍ നിത്യ സംഭവമായി മാറിയ ചാലക്കുടി സിവില്‍ സ്റ്റേഷന് മുന്പിലെ ദേശീയപാതയില്‍ നിന്ന് സര്‍വ്വീസ് റോഡിലേക്കുള്ള പ്രവേശന കവാടം അടച്ചു.തൃശ്ശൂര്‍ ഭാഗത്ത് നിന്ന് വരുന്ന കെഎസ്ആര്‍ടിസി ബസുകള്‍ ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ അമിത വേഗതയില്‍ സര്‍വ്വീസ് റോഡിലേക്ക് പ്രവേശിക്കുന്നത് ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പടെ അപകടത്തില്‍ പെടുന്നതിന് ഇടയാക്കിയിരുന്നു. നടപടി സ്വീകരിക്കാത്തതില്‍ വ്യാപക പ്രതിക്ഷേധമായിരുന്നു.കെഎസ്ആര്‍ടിസി ബസുകള്‍ സിഗ്നല്‍ ഒഴിവാക്കുന്നതിനായാണ് സര്‍വ്വീസ് റോഡിലൂടെ പോയിരുന്നത്. സര്‍വ്വീസ് റോഡിലൂടെ കെഎസ്ആര്‍ടിസി ബസുകള്‍ പ്രവേശിക്കരുതെന്ന് നിര്‍ദ്ദേശമുണ്ടെങ്കിലും അത് പല ഡ്രൈവര്‍മാരും അനുസരിക്കാറില്ല.ഇത്തരത്തില്‍ അമിത വേഗതയില്‍ സര്‍വ്വീസ് റോഡിലൂടെ ചീറിപായുന്നത്മൂലം അപകടങ്ങള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് ഡിവൈഎസ്പിയുടെ നിര്‍ദ്ദേശ പ്രകാരം ദേശീയപാതയില്‍ നിന്ന് സര്‍വ്വീസ് റോഡിലേക്കുള്ള കവാടം അടച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: