ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കൊട്ടിലിങ്ങപ്പാടത്ത് വെച്ച് ആസാദ് റോഡില്‍ താമസിക്കുന്ന എലുവത്തിങ്കല്‍ ഡിറ്റോ വര്‍ഗീസിനെയും സുഹൃത്തായ വിഘ്നേശിനെയും കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നാലംഗസംഘത്തെ പോലീസ് സബ് ഇന്‍സ്പെക്ടര്‍ വി പി സിബീഷും സംഘവും അറസ്റ്റ് ചെയ്തു. ഊളക്കാട് മാരാത്ത് ശംബു(22), കോലോത്തുംപ്പടി തെക്കേടത്ത് രബീഷ്(22), തങ്ങാശ്ശേരി നിഖില്‍(20), കോമ്പാറ പയ്യപ്പിള്ളി അജിത്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രാത്രി പത്തരമണിയോടെ കൊട്ടിലിങ്ങപ്പാടത്തുള്ള ഡിറ്റോയെ ശംബു ഫോണില്‍ വിളിച്ച് വീടിന് പുറത്തിറക്കി വാട്ട്സ് ആപ്പില്‍ മോശമായ രീതിയില്‍ പോസ്റ്റ് ഇട്ടത് ചോദ്യം ചെയ്ത് വാക്ക് തര്ക്കത്തിനിടയാകുകയും കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ശംബു ഡിറ്റോയെയും സുഹൃത്തായ വിഘ്നേശിനെയും കുത്തി പരിക്കേല്പിക്കുകയായിരുന്നു പ്രതികള്‍ സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ ഡിറ്റോയും വിഘ്നേഷും ഇരിങ്ങാലക്കുട കോഓപ്പറേറ്റീവ് ആശുപത്രിയില്‍ ചികിത്സയിലാണ്. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ആര് നിശാന്തിനി ഐ പി എസ് ന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയില്‍ രൂപീകരിച്ച ആന്റി ഗുണ്ടാ സ്ക്വാഡ് ആണ് പ്രതികളെ നിമിഷങ്ങള്‍ക്കുള്ളില്‍ പിടികൂടിയത്. പ്രതികള്‍ കുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കൊട്ടിലിങ്ങപ്പാടത്ത് നിന്നും പോലീസ് കണ്ടെടുത്തു. അറസ്റ്റ് ചെയ്ത സംഘത്തില്‍ അഡീഷണല്‍ എസ് ഐ പാര്ത്ഥന് പി എ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ തോമസ് മാളിയേക്കല്‍, അനീഷ് കുമാര്‍ പി വി, മുരുകേശ് കടവത്ത് സിവില്‍ പോലീസ് ഓഫീസര്‍മാരായ വി എന്‍ പ്രശാന്ത് കുമാര്‍, വൈശാഖ് മംഗലത്ത് എന്നിവരും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: