തൃശൂര്‍: കേരളത്തിലെ ഉത്സവാഘോഷങ്ങളിലെ വെടിക്കെട്ട് നിയന്ത്രിക്കുന്നതിലെ ആശങ്കകള്‍ പരിഹരിക്കാന്‍ അനുഭാവപൂര്‍വമായ നടപടികളെ കുറിച്ച് പരിശോധിക്കാമെന്ന് എക്സ്പ്ലോസീവ് വകുപ്പിന്റെ കൂടി ചുമതല വഹിക്കുന്ന മന്ത്രി നിര്‍മല സീതാരാമന് സി എന്‍ ജയദേവന് എംപിയെ അറിയിച്ചു. തൃശൂരിലെ പൂരപ്രേമി സംഘം എംപിക്ക് നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം പറഞ്ഞത്.
ഉത്സവങ്ങള്‍ക്കും പെരുന്നാളുകള്‍ക്കും സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി എക്സപ്ലോസീവ് വകുപ്പ് മാര്‍ഗനിര്‍ദേശം നല്‍കിയിരുന്നു. ഇതില്‍ പറയുന്ന സമയക്രമത്തില്‍ മാറ്റം വേണമെന്നാണ് പൂരപ്രേമി സംഘത്തിന്റെ പ്രധാന ആവശ്യം. രാത്രി പത്ത് മുതല്‍ പുലര്‍ച്ചെ നാല് വരെ വെടിക്കെട്ട് പാടില്ലെന്നാണ് നിര്‍ദ്ദേശമുള്ളത്.
ക്ഷേത്രാചാരങ്ങളെയും പാരമ്പര്യത്തെയും സംരക്ഷിക്കും വിധം വിട്ടുവീഴ്ചകളുണ്ടാവണം. വര്‍ഷങ്ങളായി സുക്ഷാ ക്രമീകരണങ്ങളും നിബന്ധനകളും പാലിച്ചാണ് വെടിക്കെട്ടുകള്‍ നടത്തുന്നത്. പാരമ്പര്യം മുടക്കാതെയുള്ള ഇത്തരം ചടങ്ങുകള്‍ തുടരുന്നതിന് സഹായിക്കണമെന്നതായിരുന്നു പൂരപ്രേമി സംഘം എംപിക്ക് നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: