തിരുവല്ല: മതിയായ ജീവനക്കാരുടെ കുറവുണ്ടെങ്കിലും നഗരത്തിലെ ട്രാഫിക്ക് പോലീസിന്റെ സേവനം ശ്രദ്ധേയമാകുന്നു.എസ്ഐ സി ദിനേശ് കുമാറിന്റെ നേതൃത്വത്തില്‍ ഇരുപത്തിയാറ് പോലീസ് ഉദ്യോഗസ്ഥരാണ് നഗരത്തിലെത്തുന്ന യാത്രക്കാര്‍ക്ക് സുഗമമായ യാത്ര ഒരുക്കാന്‍ രാപകല്‍ പരിശ്രമിക്കുന്നത്.കെഎസ്ടിപി മരാമത്ത് പണികള്‍ നടക്കുന്നതിനാല്‍ മണിക്കൂറുകള്‍ കുരുക്കില്‍ കിടന്നാണ്് യാത്രക്കാര്‍ നഗരം കടന്നിരുന്നത്.സാധാരണ ദിനങ്ങളില്‍ പോലും മണിക്കൂറുകളുടെ ഗതാഗത കുരുക്ക് പ്രദേശത്ത് അനുഭവപ്പെട്ടിരുന്നു.ഡ്യുട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥരെ കൃത്യമായ സ്ഥലങ്ങളില്‍ വിന്യസിച്ചാണ് ഗതാഗതസംവിധാനം നിയന്ത്രിക്കുന്നത്.ചക്കുളത്ത്കാവ് പൊങ്കാല,പരുമല തീര്‍ത്ഥാടനം തുടങ്ങിയ ഉത്സവങ്ങള്‍ക്കിടയില്‍ ട്രാഫിക് പോലീസ് ചെയ്തിരുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസ പിടിച്ച് പറ്റിയിരുന്നു.കെഎസ്ടിപി നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്നതിനാല്‍ കൂടുതല്‍ ജീവനക്കാരെ ഡ്യൂട്ടിക്ക് ലഭിച്ചാല്‍ കുറച്ചകൂടി മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ ട്രാഫിക് പോലീസിന് സാധിക്കും.നഗരഹൃദയഭാഗത്തുള്ള സിഗ്നല്‍ സംവിധാനം ഇടക്ക് പണിമുടക്കിയാലും സമയോചിതമായി ഇടപെടാന്‍ ട്രാഫിക് പോലീസ് മടികാട്ടാറില്ല.രണ്ട് സ്വകാര്യമെഡിക്കല്‍ കോളേജ് അടക്കം പ്രവര്‍ത്തിക്കുന്ന പ്രദേശത്ത് അത്യാഹിതവുമായി പോകുന്ന വാഹങ്ങള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതും ട്രാഫിക് പോലീസാണ്.കൂടാതെ അപകട രഹിതയാത്ര ഒരുക്കാന്‍ ബോധവത്കരണവും വിവിധ ഇടങ്ങളില്‍ ഒരുക്കിയിട്ടുണ്ട്്.ഇടക്കിടെ കടന്ന് പോകുന്ന വിഐപി വാഹനങ്ങളും പൊതുജനത്തിനെ ബുദ്ധിമുട്ടൂണ്ടാകാത്തതരത്തിലാണ് കടത്തിവിടുന്നത്.ഘട്ടംഘട്ടമായി നടത്തിയ പരിഷ്കരണങ്ങളിലൂടെയാണ് നഗരത്തെ ഗതാഗത ഗുരുക്കില് നിന്ന് വിമുക്തമാക്കിയത്.യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി അനധികൃതമായ് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് മുഖംനോക്കാതെ നടപടിസ്വീകരിച്ചുകൊണ്ടാണ് ട്രാഫിക് പരിഷ്കരണ നടപടികള്‍ക്ക് തുടക്കംകുറിച്ചത് ്. പിന്നീട് പ്രധാന കേന്ദ്രങ്ങളില്‍ പ്രത്യേക വിന്യാസവും ,കുരുക്കുണ്ടായാല്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ കാര്യം യാത്രക്കാരിലെത്തിക്കാനും പോലീസ് സംവിധാനം ഒരുക്കി.ഗതാഗത നിയമങ്ങള്‍ പാലിക്കാതെ എത്തുന്ന വാഹനങ്ങള്‍ക്കും കൂച്ചുവലങ്ങിട്ടു.അത്യാഹിതമായി നഗരത്തില്‍ എത്തുന്ന വാഹനങ്ങള്‍ക്ക് സുഖമമായി കടന്ന് പോകാനും പ്രത്യേ്ാക സംവിധാനമുണ്ട്് .ഉത്സവ സീസണികളില്‍ ഇടറോഡുകളെയും സമാന്തര പാതകളെയും ഉപയോഗിച്ച് കുരുക്ക് ഒഴിവാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: