കാസര്‍കോട്: സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുളള ബേക്കല്‍ റിസോര്‍ട്ട്സ് ഡവലപ്പ്മെന്റ് കോര്പ്പറേഷന് ലിമിറ്റഡിന്റെയും കാസര്‍കോട് പ്രസ്ക്ലബ്ബിന്റെ സഹായത്തോടെ നീലേശ്വരം ബേക്കല്‍ ക്ലബ്ബില്‍ അവസരങ്ങളുടെ ശില്പശാല സംഘടിപ്പിക്കുന്നു. നാളെ രാവിലെ 10 ന് മന്ത്രി കടകംപളളി സുരേന്ദ്രന് ശില്പശാല ഉദ്ഘാടനം ചെയ്യും. ഉത്തരമലബാറില്‍ ടൂറിസം സംരംഭങ്ങള്‍ തുടങ്ങാന്‍ താല്പ്പര്യമുളളവരെ ലക്ഷ്യമിട്ടാണ് രണ്ടു ദിവസത്തെ ശില്പശാല നടത്തുന്നത്. ബജറ്റ് റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍, ഫാം ടൂറിസം, ആയുര്‍വ്വേദ കേന്ദ്രങ്ങള്‍, ഹൗസ്ബോട്ടുകള്‍, ടൂര്‍ ഓപ്പറേഷന്‍സ്, ഉത്തരവാദിത്വ ടൂറിസം, തനത് കലാരൂപങ്ങള്‍, കളരിപ്പയറ്റ്, യോഗ കേന്ദ്രങ്ങള്‍, കരകൗശലസ്മരണികകള് തുടങ്ങിയ മേഖലകളിലെ നിക്ഷേപ വിപണന അവസരങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതാണ് ശില്പശാലയെന്ന് ബിആര്‍ഡിസി മാനേജിംഗ് ഡയറക്ടര്‍ ടി.കെ.മന്‍സൂര്‍ അറിയിച്ചു. ശില്പശാലയില് പി.കരുണാകരന് എം പി അധ്യക്ഷത വഹിക്കും. ടൂറിസം മേഖലയിലെ വിദഗ്ദ്ധരും മികച്ച സംരംഭകരും ശില്പശാലയില് പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: