പേരാമ്പ്ര: ബിജെപി നേ താവിന്റെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടില്‍ സിപിഎമ്മുകാര്‍ കരിങ്കൊടി കെട്ടി. ബിജെപി ബാലുശ്ശേരി മണ്ഡലം പ്രസിഡണ്ടും കായണ്ണ സ്വദേശിയുമായ രാജേഷ് കവിലിശ്ശേരിയുടെ നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന വീട്ടിലാണ് സിപിഎമ്മുകാര്‍ കരിങ്കൊടി കെട്ടിയത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. വീടിന്റെ മുന്‍ഭാഗത്തെ തൂണിലും തൊട്ടടുത്ത തെങ്ങിലുമാണ് കരിങ്കൊടി കെട്ടിയിരിക്കുന്നത്. ബിജെപി ജില്ലാ സമിതി അംഗം ജയപ്രകാശ് കായണ്ണയുടെ സഹോദരനാണ് രാജേഷ്.
സിപിഎം അക്രമരാഷ്‌ട്രീയത്തിനെതിരെ ബിജെപി കായണ്ണയില്‍ രാഷ്‌ട്രീയ പ്രചരണ പൊതുയോഗം സംഘടിപ്പിച്ചിരുന്നു. അതിന് ശേഷം സിപിഎം നടത്തിയ വാഹന പ്രചരണ ജാഥയില്‍ കായണ്ണ ലോക്കല്‍ കമ്മറ്റി സെക്രട്ടറി സി.കെ. ശശിയും കായണ്ണ പഞ്ചായത്ത് വൈസ്പ്രസിഡണ്ട് എ.എം. രാമചന്ദ്രനും രാജേഷിന്റയും, ജയപ്രകാശിന്റെയും പേരെടുത്ത് പറഞ്ഞ് കൊലവിളി നടത്തിയിരുന്നു. ഇവരുടെ പിതാവും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായിരുന്ന പരേതനായ കവിലിശ്ശേരി രാമദാസിനെ പേരെടുത്ത് അസഭ്യം പറയുകയും ചെയ്തിരുന്നു.
കഴിഞ്ഞ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കായണ്ണ പഞ്ചായത്ത് നാലാംവാര്‍ഡില്‍ നിന്ന് സിപിഎം വിമത സ്ഥാനാര്‍ത്ഥി ടി.കെ. രമേശന്‍ ബിജെപി പിന്തുണയോടെ മത്സരിച്ച് ജയിച്ചിരുന്നു. പാര്‍ട്ടിയുടെ കോട്ട എന്നവര്‍ വിശേഷിപ്പിക്കുന്ന പഞ്ചായത്തില്‍ സംഘപരിവാര്‍ പ്രവര്‍ത്തനം ശക്തമായതും സിപിഎമ്മിനെ ചൊടിപ്പിച്ചിട്ടുണ്ട്. ഇതാണ് ബിജെപി നേതാക്കള്‍ക്ക് നേരെ തിരിയാന്‍ കാരണമായത്.
സിപിഎം നടപടിയില്‍ ബിജെപി കായണ്ണ പഞ്ചായത്ത് കമ്മറ്റി പ്രതിഷേധിച്ചു. പഞ്ചായത്ത് ബിജെപി പ്രസിഡണ്ട് പി.സി. ബാലന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.കെ ശിവദാസന്‍, വി.സി. ബാലകൃഷ്ണന്‍, സി. പ്രകാശന്‍, അനൂപ് തുടങ്ങിയവര്‍ സംസാരിച്ചു.
ബാലുശ്ശേരി: ബിജെപി ബാലുശ്ശേരി മണ്ഡലം പ്രസിഡന്റ് രാജേഷ് കായണ്ണയുടെ വീടിനു മുമ്പില്‍ ഇരുട്ടിന്റെ മറവില്‍ കരിങ്കൊടി കുത്തിയത് സിപിഎമ്മിന്റെ അസഹിഷ്ണുതയായാണ് കാണിക്കുന്നതെന്ന് യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ബി. ദിപിന്‍ അഭിപ്രായപ്പെട്ടു. തികഞ്ഞ ജനാധിപത്യവിരുദ്ധതയാണ് ഇവിടെ നടന്നത്.
ഇത്തരക്കാരെ ഒറ്റപ്പെടുത്തണം. ഇവര്‍ക്കെതിരെ ജനാധിപത്യപരമായ രീതിയില്‍ പ്രതിരോധിക്കുമെന്ന് ദിപിന്‍ കൂട്ടിച്ചേര്‍ത്തു. യുവമോര്‍ച്ച ബാലുശ്ശേരി മണ്ഡലം കമ്മി റ്റി പ്രസിഡന്റ് രാജേഷ് പുത്തഞ്ചേരി അധ്യക്ഷത വഹിച്ചു. പ്രമോദ് ശിവപുരം, ജിദുലാല്‍, പ്രബിത്ത്, മിഥുന്‍മോഹന്‍, രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു.
















