തൃപ്രയാര്‍: കളിമണ്ഡലം പുരസ്കാരത്തിന് കഥകളി ഗായകന് കലാനിലയം ഉണ്ണികൃഷ്ണന് അര്‍ഹനായി. 5000 രൂപയും ശില്പവും പ്രശസ്തിപത്രവും ഉള്‍പ്പെടുന്ന പുരസ്കാരം 24ന് തൃപ്രയാറില്‍ നടക്കുന്ന കളിമണ്ഡലം ഒമ്പതാമത് വാര്‍ഷികാഘോഷചടങ്ങില്‍ സമ്മാനിക്കും. ശ്യാമളയാണ് ഭാര്യ കവിത, ശ്യാംകൃഷ്ണന് എന്നിവര്‍ മക്കളാണ്. കലാനിലയം ഉണ്ണികൃഷ്ണന് പുറമെ കഥകളി നടന് കലാമണ്ഡലം ഷിജുകുമാറിന് കളിമണ്ഡലം ഗുരുദേവ പുരസ്കാരവും പന്തളം ഉണ്ണികൃഷ്ണന് കളിമണ്ഡലം പൈതൃകപുരസ്കാരവും സമ്മാനിക്കും. ടി.ജെ.രാജശേഖരന് കളിമണ്ഡലം അക്ഷരപുരസ്കാരവും നല്കി ആദരിക്കുമെന്ന് ചെയര്മാന് സദാനന്ദന് ഏങ്ങൂര്, കെ.ദിനേശ്രാജ എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: