തൃശൂര്‍: കടലേറ്റം രൂക്ഷമായതിനെത്തുടര്‍ന്ന് നാശനഷ്ടം സംഭവിച്ച ഏങ്ങണ്ടിയൂര്‍ ഏത്തായ് മേഖലകളില്‍ ബിജെപി ജില്ലാപ്രസിഡണ്ട് എ.നാഗേഷിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശനം നടത്തി. പ്രദേശത്തെ ദുരിതത്തിലായ ജനങ്ങള്‍ക്ക് സഹായമെത്തിക്കുന്നതില്‍ ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത് ഭരണസമിതി പരാജയപ്പെട്ടതായി നാഗേഷ് പറഞ്ഞു.
ദുരിതാശ്വാസ നടപടികള്‍ സ്വീകരിക്കേണ്ടതിന് പകരം പഞ്ചായത്ത് അധികൃതര്‍ രാഷ്ട്രീയം കളിക്കുകയാണ്. ബിജെപിക്കാരായതുകൊണ്ട് വീട് നഷ്ടപ്പെട്ടവര്‍ക്ക് സഹായം നല്‍കില്ലെന്ന നിലപാടാണ് പഞ്ചായത്തിന്റേത്. കല്ലിങ്കല്‍ വാസു, ചെക്കന് രാധാകൃഷ്ണന്, ഉണ്ണിക്കോച്ചന്‍ രവി, കല്ലിങ്ങല്‍ ബാബു, രാമചന്ദ്രന് ശകുന്തള, കാര കാര്ത്തികേയന് എന്നിവരുടെ വീടുകളാണ് പൂര്‍ണമായും വെള്ളവും മണലും കയറി നശിച്ചത്. പ്രദേശത്തെ ജനങ്ങള്‍ ഇപ്പോഴും കടലേറ്റ ഭീഷണിയിലാണ്. നിലപാട് തിരുത്തിയില്ലെങ്കില്‍ പഞ്ചായത്തിനെതിരെ ബിജെപി സമരം സംഘടിപ്പിക്കുമെന്നും നാഗേഷ് പറഞ്ഞു. ബിജെപി എംപി റിച്ചാര്‍ഡ്ഹെ 26ന് സ്ഥലം സന്ദര്‍ശിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. കര്‍ഷമോര്‍ച്ച സംസ്ഥാന സെക്രട്ടറി എ.ആര്.അജിഘോഷ്, ബിജെപി സംസ്ഥാന കൗണ് സില് അംഗം ഇ.എം.ചന്ദ്രന്, ഒബിസി മോര്‍ച്ച ജില്ലാപ്രസിഡണ്ട് രാജന് തറയില്‍, പട്ടികജാതി മോര്‍ച്ച ജില്ലാപ്രസിഡണ്ട് പി.കെ.ബാബു, മണ് ഡലം നേതാക്കളായ സുമേഷ് തേര്‍ളി, ബാലന് തിരുവെങ്കിടം, അനില്‍ മഞ്ചറമ്പത്ത്, ബാബു തൊഴിയൂര്‍, കനകന്, പ്രജിത്, വാര്ഡ്മെമ്പര് ഉഷ സുകുമാരന്‍ എന്നിവരും സ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: