തൃശൂര്‍: നേതാക്കളെ വേദിയിലിരുത്തി കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവും ആരോപണങ്ങളുമായി ഐ.എന്‍.ടി.യു.സി നേതാക്കള്‍. ഐ.എന്‍.ടി.യു.സിയെ തകര്‍ത്ത് കോണ്‍ഗ്രസിന് വളരാമെന്ന് കരുതരുതെന്നും നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ കാരണമെന്താണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ചെവിയില്‍ നുള്ളി പരിശോധിക്കണമെന്നും ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്.ചന്ദ്രശേഖരന് പറഞ്ഞു. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തെ തൊഴിലാളികളോടുള്ള സമീപനവും, തൊഴില്‍വകുപ്പിന്റെ പ്രവര്‍ത്തനവും, ഇതിനോട് കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടും സമീപകാലത്തെ തൃശൂരിലെ നടത്തറയിലെ ക്വാറി സമരവും, പബഌക് ലൈബ്രറിയിലെ ജീവനക്കാരുടെ സമരവും പരാമര്‍ശിച്ചായിരുന്നു കോണ്‍ഗ്രസിനെതിരെയുള്ള നേതാക്കളുടെ വിമര്‍ശം. ദേശീയ ചുമട്ടുതൊഴിലാളി യൂണിയന് ഐ.എന്‍.ടി.യു.സിയുടെ ജില്ലാ പ്രതിനിധി സമ്മേളനം നടന്ന തൃശൂര്‍ ടൗണ്‍ ഹാളായിരുന്നു വേദി. യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ പ്രസിഡന്റ് സുന്ദരന്‍ കുന്നത്തുള്ളിയും പി.എ.മാധവന്റെ പേരെടുത്ത് പറഞ്ഞായിരുന്നു ക്വാറി വിഷയത്തില്‍ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: