തൃശൂര്‍:ജില്ലാ പഞ്ചായത്ത്, യുവജനക്ഷേമ ബോര്‍ഡ് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവം ഡിസംബര്‍ 17 ന് രാവിലെ 9 ന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് സ്റ്റേഡിയത്തില്‍ കൃഷി മന്ത്രി അഡ്വ. വി. എസ്. സുനില്‍കുമാര്‍ കായികമത്സരം ഉദ്ഘാടനം ചെയ്യും.കലാമത്സരം നടവരമ്പ് വി.എച്ച്.എസ്.എസില്‍ രാവിലെ 10 ന് ഇന്നസെന്റ് എം.പി. ഉദ്ഘാടനം ചെയ്യും. ക്രിക്കറ്റ്, ഫുട്ബോള്‍, അതലറ്റിക്സ്, വോളിബോള്‍, ബാസക്ക്റ്റ് ബോള്‍, വടംവലി, ചെസ്, കബഡി, നീന്തല്‍, ആര്‍ച്ചറി, കളരിപ്പയറ്റ്, ബാഡ്മിന്റണ്‍, പഞ്ചഗുസ്തി എന്നീ ഇനങ്ങളാണ് കായികമത്സരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒ.എന്‍.വി നഗര്‍, ഡോ.ബാലമുരളീകൃഷ്ണ നഗര്‍, കല്‍പ്പന നഗര്‍, കലാഭവന്‍ മണി നഗര്‍, മൃണാളിനി സാരാഭായ് നഗര്‍, കാവാലം നാരായണപണിക്കര്‍ നഗര്‍ എന്നീ 6 വേദികളിലായി കലാമത്സരം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: