തൃശൂര്‍: കല്ലേറ്റുംകരയിലുള്ള കേരള ഫീഡ്സ് കമ്പനിയിലെ കയറ്റിറക്കുമതി തൊഴിലാളികള്‍ക്ക് തൊഴിലും വേതനവും ഉറപ്പാക്കണമെ് കേരള ഫീഡ്സ് സംയുക്ത ട്രേഡ് യൂണിയന് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കമ്പനിയിലെ പ്രശ്നങ്ങള്‍ക്ക് കാരണം മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതയാണ്.കമ്പനിയുടെ പ്രരംഭകാലം മുതല്‍ കസ്ട്രക്ഷന് മേഖലയിലും കയറ്റിറക്കുമതി മേഖലയിലും പ്രവര്‍ത്തിച്ച 147 തൊഴിലാളികള്‍ക്ക് തൊഴിലില്‍ കുറവുണ്ടായിരിക്കുന്ന അവസ്ഥയാണ്.കരാര്‍ പ്രകാരം നിശ്ചയിച്ച തുക ലഭിച്ചിട്ടില്ല. ഈ വിഷയം പലതവണ മാനേജ്മെന്റിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടും നടപടികളെടുക്കാന്‍ തയ്യാറാകാത്തതിനാലാണ് സമരവുമായി മുന്നോട്ടുപോകുമെന്ന് തൊഴിലാളികള്‍ അറിയിച്ചു. ഇതിന് കമ്പനി മാനേജ്മെന്റ്മാത്രമാണ് ഉത്തരവാദിളെന്ന് അവര്‍ കുറ്റപ്പെടുത്തി.ജീവിതചെലവ് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വേതനത്തില്‍ അടിക്കടിയുണ്ടാകുന്ന കുറവ് ന്യായീകരിക്കാന്‍ കഴിയില്ലെന്നും തൊഴിലാളികള്‍ പറഞ്ഞു.ടി.സി.സേതുമാധവന്(ബിഎംഎസ്),സിയു.ശീന്ദന്(എഐടിയുസി),സോമന് ചിറ്റേ്(ഐഎന്‍ടിയുസി ),പിഡിഷാജു(എസ്ടിയു)എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: