മുളങ്കുന്നത്തുകാവ് : ഗവ.മെഡിക്കല്‍ കോളേജില്‍ തൈറോയ്ഡ് പരിശോധന നിലച്ചു.പരിശോധന നടത്തുന്നതിനാവശ്യമായ മരുന്ന് ഇല്ലാത്തതിനാല്‍ രണ്ട് മാസത്തോളമായി തൈറോയ്ഡ് പരിശോധന നടത്തുന്നില്ല.
മരുന്ന് വാങ്ങുന്നതിനാവശ്യമായ ഫണ്ട് ഇല്ലെന്നാണ് അധികൃതര്‍ പറയുന്നത്.ഗര്‍ഭിണികള്‍ക്കും ശസ്ത്രക്രിയ ചെയ്യേണ്ട രോഗികള്‍ക്കുമാണ് തൈറോയ്ഡ് പരിശോധന കൂടുതലും നടത്തുന്നത്.ഇവര്‍ ഇപ്പോള്‍ സ്വകാര്യ ലാബുകളില്‍ പോയി പരിശോധന നടത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: