ശബരിമല: ദ്രുതതാളത്തില്‍, കൈ കൊട്ടി ചുവടുവെച്ച് ആലപ്പുഴ ചേപ്പാട് ചെട്ടികുളങ്ങര ഹേമാംബിക കുത്തിയോട്ട സമിതി അവതരിപ്പിച്ച കുത്തിയോട്ടം ശ്രദ്ധേയമായി.
ശ്രീരാജ് ചേപ്പാടിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ നാല്പതോളം കലാകാര•ാരാണ് ശബരിമല ശ്രീ അയ്യപ്പ ഓഡിറ്റോറിയത്തില്‍ സ്വാമി അയ്യപ്പന് കാണിക്കയായി കുത്തിയോട്ടം അവതരിപ്പിച്ചത്. ഇത് മൂന്നാം തവണയാണ് സംഘം സന്നിധാനത്ത് കുത്തിയോട്ടം അവതരിപ്പിക്കുന്നത്.
ആലപ്പുഴയിലെ ചെട്ടികുളങ്ങര ക്ഷേത്രത്തിലും ആറ്റുകാല്‍ ദേവീ ക്ഷേത്രത്തിലും പരമ്പരാഗതമായി അവതരിപ്പിക്കപ്പെടുന്ന അനുഷ്ഠാനകലയായ കുത്തിയോട്ടത്തില്‍ ദേവീ സ്തുതികളാണ് കൂടുതലും അവതരിപ്പിക്കുന്നത്. സന്നിധാനത്ത് ദേവീ മാഹാത്മ്യം, ശ്രീകൃഷ്ണലീല എന്നിവക്കൊപ്പം അയ്യപ്പചരിതവും അവതരിപ്പിച്ചു. ചേപ്പാട് പ്രസാദായിരുന്നു ആലാപനം. ഗോകുല്‍ തകിലും മനു തബലയും വായിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: