ഷൊര്‍ണൂര്‍: അഴിമതിയും കള്ളപ്പണവും ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മോദിസര്‍ക്കാര്‍ തുടക്കമെന്ന നിലയില്‍ 500,1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയതെന്ന് ബിജെപി ദേശീയനിര്‍വ്വാഹകസമിതി അംഗം വി.മുരളീധരന് പറഞ്ഞു.
കള്ളപ്പണവിരുദ്ധവാരാചരണത്തിന്റെ ഭാഗമായി എന്‍ഡിഎ ഷൊര്‍ണൂരില്‍ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അ്ദ്ദേഹം. ഇടപാടുകളില്‍ സുതാര്യത ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. തോക്കിടപാടിലും ആയുധങ്ങള്‍ വാങ്ങുന്നതിലും,കല്‍ക്കരിയിലും,ഹെലികോപ്റ്ററുകള്‍ വാങ്ങുന്നതിലും,ആയുധ ഇടപാടിലും കോടികണക്കിന് രൂപയുടെ അഴിമതിയാണ് യുപിഎ സര്‍ക്കാര്‍ നടത്തിയത്. ഇത് പുറത്തുവരുന്നതിലെ ഹാലിളക്കമാണ് കോണ്‍ഗ്രസ് കാട്ടുന്നത്.
സംസ്ഥാനത്ത് ഇടതുമുന്നണിയും കോണ്‍ഗ്രസും ഇക്കാര്യത്തില്‍ കൂട്ടുചേരുന്നതിലെ വൈരുധ്യവും മുരളീധരന് പുറത്തുകാണിച്ചു.
കേന്ദ്രത്തിനെതിരെ നിയമം പാസാക്കിയതും റിസര്‍വ്ബാങ്കിനു മു്ന്നില്‍ സമരം നടത്തിയതും കേരളത്തില്‍ മാത്രമാണെന്ന് മുരളീധരന് ചൂണ്ടിക്കാട്ടി.ഇക്കാര്യത്തില്‍ ഇരുകൂട്ടര്‍ക്കും സമാന നിലപാടാണ്.
ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് വി.പി.ചന്ദ്രന് അധ്യക്ഷതവഹിച്ചു.
നേതാക്കളായ കെ.സുരേഷ്കുമാര്‍, വി.ബി.മുരളീധരന്, കെ.പരമേശ്വരന്,രുഗ്മിണി, വി.എം.ഉണ്ണികൃഷ്ണന്, പി.ജയരാജ്, പി.ജയന്,കെ.പി.അനൂപ്,കെ.കെ.മനോജ്,എം.പി.സതീഷ്കുമാര്‍,മുരളീധരന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: