കൊച്ചി: നബിദിനത്തോടനുബന്ധിച്ച് സൂഫി സംഗീതത്തിന്റെ പശ്ചാത്തലത്തിലുള്ള മ്യൂസിക് വീഡിയോ അന-അല്‍ ഹക് ന്റെ ഔദ്യോഗിക ലോഞ്ചിങ് മാരിയറ്റ് ഹോട്ടലില്‍ നടന്നു. നിലവിളക്കു കൊളുത്തിയ ചടങ്ങിന് സാഹിത്യ, സാംസ്കാരിക, സിനിമ, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ സാക്ഷികളായി.
സൂഫി ദര്‍ശനത്തിന്റെ ആത്മീയതയില്‍ തന്നെ കണ്ടെത്തുകയും അതിലൂടെ ദൈവത്തെ അറിയുകയും ചെയ്യുന്നതാണ് അന-അല്‍ ഹക്ന്റെ പ്രമേയം. ഗായിക രഞ്ജിനി ജോസാണ് പാടി അഭിനയിക്കുന്നത്. ഇത് പുതിയ ആശയമല്ലെന്നും നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഭാരതീയ ഋഷീശ്വരന്മാര് പറഞ്ഞതും വേദോപനിഷത്തുക്കളില്‍ പ്രതിപാദിച്ചിട്ടുള്ളതുമായ അഹം ബ്രഹ്മാസ്മി തന്നെയാണ് അന-അല്‍ ഹക് എന്ന് മ്യൂസിക് വീഡിയോയുടെ ആശയവും നിര്‍മാണവും നിര്‍വഹിച്ച ഫസലുദ്ദീന്‍ തങ്ങള്‍ പറഞ്ഞു.
എന്‍.എസ്. മാധവന്, കെ.എല്‍. മോഹനവര്‍മ്മ, ഗ്രേസി, പി.എഫ്. മാത്യൂസ്, ഷാജി കൈലാസ്, ആനി, നാദിര്‍ഷ, വിജയ് യേശുദാസ്, ജ്യോത്സന, സിത്താര തുടങ്ങി നിരവധി പേര് പങ്കെടുത്തു. ശബരീഷ് വര്‍മ്മയുടെ വരികള്‍ക്ക് സന്തോഷ് ചന്ദ്രന് സംഗീതം പകര്‍ന്നു. ക്യാമറ നീല്‍ ഡിക്കൂഞ്ഞ. സംവിധാനം അമ്പിളി എസ്. രങ്കന്. ഇന്നു മുതല്‍ ലോകവ്യാപകമായി മ്യൂസിക് ആല്‍ബം റിലീസ് ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: