ഗുരുവായൂര്‍: ഏകാദശിവ്രതം നോറ്റ ഭക്തര്‍ ദ്വാദശിപണ സമര്‍പ്പണ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങി. ശനിയാഴ്ച അര്‍ദ്ധരാത്രിക്കുശേഷം ആരംഭിച്ച ദ്വാദശിപണസമര്പ്പണച്ചടങ്ങ് രാവിലെ 9ന് നടയടക്കുന്നതുവരെ തുടര്‍ന്നു. ഇന്ന് നടക്കുന്ന ത്രയോദശി ഊട്ടോടുകൂടി ഏകാദശി ചടങ്ങുകള്‍ സമാപിക്കും.
ദശമിദിവസം പുലര്‍ച്ചെ നിര്‍മാല്യത്തിനായി തുറന്ന ഗുരുവായൂരപ്പന്റെ നട ഇന്നലെ രാവിലെ ഒമ്പതുമണിക്കാണ് അടച്ചത്. പതിനായിരങ്ങള്‍ വ്രതംനോറ്റ് ഏകാദശിതൊഴാന് എത്തി. ശനിയാഴ്ച രാത്രി ഏകാദശി വിളക്കിനെഴുന്നള്ളിപ്പും ഭക്തിസാന്ദ്രമായി. ഗുരുവായൂര്‍ പത്മനാഭന് ഭഗവാന്റെ തിടമ്പേറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: