ചങ്ങനാശേരി: ഡിജിറ്റല്‍ ബാങ്കിംങ്ങ് മുഴുവന്‍ ജനങ്ങളിലുമെത്തിക്കുക എന്ന ലക്ഷ്യവുമായി ചങ്ങനാശ്ശേരിയില്‍ ബിജെപി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൊബൈല്‍ ബാങ്കിംങ്ങ് കാമ്പയിന്‍ ഉദ്ഘാടനം നടത്തി. കറന്‍സിയുടെ ഉപയോഗം പരമാവധി കുറച്ചു കൊണ്ട് എല്ലാ ജനങ്ങള്‍ക്കും നിസ്സാരമായി ഉപയോഗിക്കാന്‍ സാധിക്കുന്നതാണ് മൊബൈല്‍ ബാങ്കിംങ്ങ്. ബിജെപി ജനറല്‍ സെക്രട്ടറിമാരായ എ.മനോജ് കുമാര്‍, ബീ.ആര്‍. മഞ്ചീഷ്, യുവമോര്‍ച്ച സംസ്ഥാന കമ്മിറ്റിയംഗം വി.വി. വിനയകുമാര്‍ ,എസ്സ്. സി. േമാര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറി കെ.ആര്‍.പ്രദീപ്, എസ്‌സി മോര്‍ച്ച ജില്ലാ സെക്രട്ടറി ബി. കുട്ടപ്പന്‍ വിനോദ് കുമാര്‍ തൃക്കൊടിത്താനം, പ്രദീപ് വാഴപ്പള്ളി, വാസപ്പന്‍ മാടപ്പള്ളി തുടങ്ങിയവര്‍ പങ്കെടുത്തു.
















