പേരാമംഗലം: കോണ്‍ക്രീറ്റ് മിക്സിങ്ങ് ലോറി മറിഞ്ഞത് ജനങ്ങളില്‍ പരിഭ്രാന്തി പരത്തി. ഇന്നലെ രാവിലെ തൃശൂര്‍ കുന്നംകുളം സംസ്ഥാന പാതയില്‍ പേരാമംഗലത്താണ് കോണ്‍ക്രീറ്റ് മിക്സിങ്ങ് ലോറി അപകടത്തില്‍പ്പെട്ടത്.
മീഡിയനില്‍ ഇടിച്ച് മറിയുകയായിരുന്നു. ലോറിയില്‍ നിന്ന് ഇന്ധനം ചോര്‍ന്നുവെന്ന വാര്‍ത്തയാണ് പരിഭ്രാന്തി സൃഷ്ടിച്ചത്. തൃശൂരില്‍ നിന്നുള്ള അഗ്നിശമനസേനാപ്രവര്ത്തകര് സ്ഥലത്തെത്തി സ്ഥിതി നിയന്ത്രണവിധേയമാക്കി. കുന്നംകുളത്തുനിന്ന് തൃശൂരിലേക്ക് കോണ്‍ക്രീറ്റുമായി വരികയായിരുന്നു ലോറി. ബൈക്ക് ക്രോസ് ചെയ്തതിനെത്തുടര്‍ന്നാണ് ലോറി നിയന്ത്രണം വിട്ടത്. രണ്ടുപേര്‍ക്ക് പരിക്കേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: