ചാലക്കുടി: ചാലക്കുടി 1500 ഓളം ഓട്ടോറിക്ഷകള്‍ സ്റ്റാന്റുകള്‍ നാല്പ്പതില് താഴെ.നഗരസഭ അധികൃതര്‍ സി.എം നമ്പര്‍ നല്‍കിയിരിക്കുന്ന 1500 ഓളം ഓട്ടോറിക്ഷകള്‍ക്ക് പാര്‍ക്ക് ചെയ്യുന്നതിന് ചാലക്കുടി നഗരത്തില്‍ ഇടമില്ല. രണ്ട് സ്റ്റാന്റുകളില്‍ മാത്രമാണ് അന്‍പതോളം ഓട്ടോറിക്ഷകള്‍ പാര്‍ക്ക് ചെയ്യുവാന്‍ സ്ഥലമുള്ളത്.പിന്നെയുള്ള സ്റ്റാന്റുകള്‍ ഇരുപത്തിയഞ്ച് മുതല്‍ അഞ്ചെണ്ണം വരെ പാര്‍ക്ക് ചെയ്യാവുന്നവയാണ്. കെഎസ്ആര്‍ടിസി, റെയില്‍വെ സ്റ്റേഷന്, നോര്‍ത്ത് ജംഗ്ഷന് സെന്റ് ജെയിംസ്, സര്‍ക്കാര്‍ ആശുപത്രി, ഐവിജിഎം തുടങ്ങിയവയാണ് പിന്നെ വലിയ സ്റ്റാന്റുകള്‍.ഉള്ള ഓട്ടോറിക്ഷകള്‍ക്ക് പാര്‍ക്ക് ചെയ്യുന്നതിന് മതിയായ സ്ഥലമില്ലാതെ ഇരിക്കുമ്പോഴാണ് സ്വാധീനത്താല്‍ ഓട്ടോ ടാക്സി പോലുള്ള വാഹനങ്ങള്‍ക്ക് കൂടുതല്‍ സ്റ്റാന്റുകള്‍ അനുവദിക്കുന്നതെന്നാണ് ഡ്രൈവര്‍മാരുടെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: