തൃശൂര്‍; തൃശിവപേരൂര് ഹിന്ദുധര്മ്മപരിഷത്തിന് സമാപനമായി. മൂന്ന് ദിവസങ്ങളിലായി തൃശൂര്‍ ശക്തന് നഗറില്‍ നടന്ന ഹിന്ദുധര്‍മ്മപരിഷത്തിന്റെ സമാപനസമ്മേളനം പുറനാട്ടുകര ശ്രീരാമകൃഷ്ണമഠം അദ്ധ്യക്ഷന്‍ സ്വാമി സദ്ഭവാനന്ദ ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് പ്രാന്തകാര്യകാരി അംഗം വി.കെ.വിശ്വനാഥന്, കെ.ഷണ്മുഖാനന്ദന്, പി.എസ്.രഘുനാഥ്, കെ.നന്ദകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഹിന്ദുധര്‍മ്മപരിഷത്തിന്റെ ഭാഗമായി നടന്ന ശക്തന് നഗര്‍ അയ്യപ്പന്‍വിളക്ക് ഭക്തിസാന്ദ്രമായി. രാത്രി വടക്കുന്നാഥ ക്ഷേത്രത്തില്‍ നിന്നുള്ള എഴുന്നള്ളിപ്പില്‍ നൂറുകണക്കിന് ഭക്തര്‍ പങ്കെടുത്തു. പഞ്ചവാദ്യത്തിന്റേയും ചിന്തുപാട്ടിന്റേയും താലങ്ങളുടേയും അകമ്പടിയോടെയായിരുന്നു എഴുന്നള്ളിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: