ശബരിമല: ശബരിമലയില്‍ മണ്ഡല-മകരവിളക്ക് മഹോത്സവത്തിന്റെ 25-ാം ദിവസം പിന്നിട്ടപ്പോള്‍ വരുമാനത്തില്‍ 13 കോടി രൂപയുടെ വര്‍ധനവുണ്ടായതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ പത്തിന് വരവ് 72,98,27,134 രൂപയായിരുന്നത് ഈ വര്‍ഷം 85,96,66,932 കോടി രൂപയായി വര്‍ധിച്ചു. അഭിഷേകം 84,79,573 രൂപ, അപ്പം 7,31,80,365 രൂപ, അരവണ 37,71,85,410 രൂപ, വെള്ളനിവേദ്യം 4,16,240 രൂപ, ശര്‍ക്കര പായസം 28,64,560 രൂപ, അര്‍ച്ചന 6,34,420 രൂപ, മാലവടി പൂജ 1,15,270 രൂപ, പഞ്ചാമൃതം 15,60,650 രൂപ, ആടിയ ശിഷ്ടം നെയ്യ് 53,35,825 രൂപ, ബുക്ക് സ്റ്റാള്‍ 22,45,915 രൂപ, കാണിക്ക 27,89,50,971 രൂപ, മാളികപ്പുറം 53,70,485 രൂപ, മുറിവാടക 1,88,81,315 രൂപ, അയ്യപ്പചക്രം 1,40,040 രൂപ, ഡി.എച്ച് 17,72,000 രൂപ, മറ്റിനം 1,14,99,263 രൂപ, സംഭാവന 55,32,609 രൂപ, കരാര്‍ 6,08,89,124 രൂപ, മണിയോര്‍ഡര്‍ 43,691 രൂപ, പൂജിച്ച മണി 81,860 രൂപ, അന്നദാന സംഭാവന 44,87,346 രൂപ എന്നിങ്ങനെയാണ് ഡിസംബര്‍ പത്ത് വരെ വിവിധയിനങ്ങളിലായുള്ള വരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: