കുഞ്ചാക്കോ ബോബന്, ഫഹദ് ഫാസില്‍, പാര്‍വതി മേനോന് എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രം ടേക്ക് ഓഫിന്റെ ടൈറ്റിലും ഫസ്റ്റ്ലുക്ക് പോസ്റ്ററും പുറത്തിറങ്ങി. എറണാകുളത്ത് നടന്ന ചടങ്ങില്‍ നടന് നിവിന്‍ പോളിയാണ് ടൈറ്റില്‍ ലോഞ്ച് ചെയ്തത്.രണ്‍ജി പണിക്കര്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്പോസ്റ്ററും പുറത്തിറക്കി.ചിത്രം ജനുവരിയില്പ്രദര്ശനത്തിന് എത്തും.
മലയാള സിനിമാരംഗത്തെ മുന്‍നിര എഡിറ്റര്‍ ആയ മഹേഷ് നാരായണന് രാജേഷ് പിള്ള ഫിലിംസിന് വേണ്ടി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം നഴ്സുമാരുടെ ജീവിതകഥ പറയുന്നു. കടുത്ത പ്രതിസന്ധികള്‍ക്കിടയിലും കുടുംബത്തിനു വേണ്ടി വിദേശ രാജ്യങ്ങളില്‍ പോയി ജോലി ചെയ്യേണ്ടി വരുന്ന മലയാളി നഴ്സുമാരുടെ കഥയാണ് ചിത്രം പറയുന്നത്.
12 വര്‍ഷത്തിലേറെയായി മലയാള സിനിമയില്‍ എഡിറ്ററുടെ വേഷത്തില്‍ തിളങ്ങുന്ന മഹേഷ് ആദ്യമായി സംവിധായകന്റെ കുപ്പായം അണിയുകയാണ് ഈ ചിത്രത്തിലൂടെ. മലയാളത്തില്‍ നവതരംഗത്തിന്റെ വക്താവായി തിളങ്ങി നില്‍ക്കെ മരണത്തിനു കീഴടങ്ങിയ രാജേഷ് പിള്ളയുടെ പ്രൊഡക്ഷന്‍ ഹൗസും ആന്റോ ജോസഫ് ഫിലിം കമ്പനിയും ചേര്‍ന്നാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നത്. ആന്റോ ജോസഫും ഷെബിന്ബെക്കറും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത് .
2014ല്‍ ഇറാഖിലെ തിക്രിത്തില്‍ വിമത അക്രമണത്തില്‍ ആശുപത്രിയില്‍ കുടുങ്ങിപ്പോയ മലയാളി നഴ്സുമാരുടെ ജീവിതമാണു ചിത്രത്തിന്റെ പ്രമേയം. ആശുപത്രിയില്‍ കുടുങ്ങിയ നാല്‍പ്പതിലേറെ നഴ്സുമാര്‍ ഒരു മാസത്തിനു ശേഷമാണു നാട്ടിലെത്തിയത്.
കുഞ്ചാക്കോ ബോബനാണ് ഷഹീര്‍ എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചാക്കോച്ചന് ആദ്യമായി ഒരു നഴ്സ് കഥാപാത്രമായി ചിത്രത്തില്‍ എത്തുന്നു .
എന്ന് നിന്റെ മൊയ്തീന്, ചാര്‍ളി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സമീറ എന്ന ശക്തമായ നായികാ കഥാപാത്രത്തെ പാര്‍വതിയും അവതരിപ്പിക്കുന്നു വ്യത്യസ്തമായ ഗെറ്റപ്പിലാകും പാര്‍വതി എത്തുക. ഫഹദ് ഫാസിലും ആസിഫ് അലിയും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു
വിശ്വരൂപം എന്ന കമല്‍ ഹാസന് ചിത്രത്തിന് ക്യാമറ ചെയ്ത സാനു ജോണ്വര്ഗ്ഗീസ് ആണ് ചിത്രത്തിന്റെ ക്യാമറാമാന്. എഡിറ്റിംഗ് മഹേഷ്നാരായണനും അഭിലാഷ് ബാലചന്ദ്രനും. മ്യൂസിക് ഷാന്‍ റഹ്മാന്. പശ്ചാത്തല സംഗീതം ഗോപി സുന്ദര്‍. പിആര്‍ഒ മഞ്ചു ഗോപിനാഥ് . ഇറാഖ്, ദുബായ്, ഹൈദ്രാബാദ്,കൊച്ചി എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: