ചാലക്കുടി: അതിരപ്പിള്ളിയുടെയും വാഴച്ചാലിന്റെയും കാനനഭംഗി ആസ്വദിക്കാന്‍ എസി ബസിലൊരു മനോഹര യാത്രയൊരുക്കുകയാണ് ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍. ചാലക്കുടി മലക്കപ്പാറ ജംഗിള്‍ സഫാരിയുടെ വിജയത്തെ തുടര്‍ന്നാണ് വിനോദ സഞ്ചാരികള്‍ക്ക് കൂടുതല്‍ ഉപകാര പ്രദമായ 36 സീറ്റിന്റെ എസി ബസ് സര്‍വ്വീസ് ആരംഭിക്കുന്നത്.
ബസിലിരുന്ന് തന്നെ കാടിന്റെ ദൃശ്യ ഭംഗിയും, വന്യമൃഗങ്ങളേയും കാണുവാന്‍ കഴിയുന്ന തരത്തിലുള്ള വലിയ ഗ്ലാസുകളാണ് ബസിന്റെ സൈഡില്‍ സ്ഥാപിച്ചിരിക്കുന്നത്. ഉദ്ഘാടന ദിവസം ചാലക്കുടി റെസ്റ്റ് ഹൗസില്‍ നിന്നാണ് യാത്ര തുടങ്ങുന്നത്.തുടര്‍ന്ന് ഫോര്‍ട്ട് കൊച്ചിയില്‍ നിന്നും സര്‍വ്വീസ് ആരംഭിക്കാന്‍ പദ്ധതിയുണ്ട്. രാവിലെ എട്ടിന് ചാലക്കുടിയില്‍ നിന്നാരംഭിച്ച് രാത്രി എട്ട് മണിക്ക് ചാലക്കുടിയില്‍ തിരിച്ചെത്തുന്ന രീതിയിലാണ് ട്രീപ്പ് ക്രമീകരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: