തൃശൂര്‍: മനുഷ്യാവകാശ ദിനമായ ഇന്നലെ തൃശൂരില്‍ നടന്ന ഒരു വിവാഹത്തിലൂടെ രണ്ട് കുടുംബങ്ങള്‍ മാത്രമല്ല രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കലായിരുന്നു.തൃശൂര്‍ സ്വദേശിയായ ഷിബിന്‍ ജപ്പാനിലെ ടോക്യോ സ്വദേശിനി അയയെ ജീവിതസഖിയാക്കിയ ധന്യമുഹൂര്‍ത്തത്തിനാണ് ഇന്നലെ പൂര നഗരി സാക്ഷിയായത്.
വെങ്കിടങ്ങ് നെടിയാട്ട് വീട്ടില്‍ സുബ്രഹ്മണ്യന് യശോദര ദമ്പതികളുടെ മകന് ഷിബിന്‍ എട്ടു വര്‍ഷമായി ടോക്യോ മിസ്തുബിഷി കമ്പനിയില്‍ ക്വാളിറ്റി കണ്‍ട്രോളറായി ജോലി ചെയ്യുകയാണ്. ഇതേ കമ്പനിയില്‍ ആറു വര്‍ഷമായി ബിസിനസ് മാനേജറാണ് അയ. അച്ഛന് മസനോറി തമോറ അമ്മ തകികോ തമോറ എന്നിവര്‍ക്ക് അവിടെ ബിസിനസാണ്. തിരുവമ്പാടി കണ്വെന്ഷന് സെന്ററില്‍ നടന്ന വിവാഹത്തില്‍ ജപ്പാനില്‍ നിന്ന് എത്തിയ അയയുടെ ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.
രാവിലെ നടന്ന കല്യാണ ചടങ്ങില്‍ പരാമ്പരാഗത കേരളീയ വസ്ത്രങ്ങളുംഉച്ചയ്ക്ക് നടന്ന വിരുന്നു സല്‍ക്കാരത്തില്‍ ജപ്പാനീസ് രീതിയിലുള്ള വസ്ത്രങ്ങളുമാണ് വധൂവരന്മാര് അണിഞ്ഞത്.നാലു വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയിക്കുന്നതും.സുബിതയാണ് ഷിബിന്റെ സഹോദരി. വിവാഹത്തിനുശേഷം 17ന് വധൂവരന്മാര് ടോക്യോവിലേക്ക് തിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: